വാക്‌സിന്‍ വിതരണ മാനദണ്ഡം എല്ലാ സ്വകാര്യ ആശുപത്രികളും പാലിക്കണം; വന്‍തുക വാങ്ങിയുള്ള വാക്‌സിനേഷന്‍ പാക്കേജുകള്‍ അനുവദിക്കില്ല, ദേശീയ വാക്‌സിന്‍ വിതരണ നയം കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം

വാക്‌സിന്‍ വിതരണ മാനദണ്ഡം എല്ലാ സ്വകാര്യ ആശുപത്രികളും പാലിക്കണമെന്ന് നിർദ്ദേശവുമായി കേന്ദ്രം. അതോടൊപ്പം തന്നെ വന്‍തുക വാങ്ങിയുള്ള വാക്‌സിനേഷന്‍ പാക്കേജുകള്‍ അനുവദിക്കുകയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണാമെന്നും, ദേശീയ വാക്‌സിന്‍ വിതരണ നയം കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
പഞ്ചനക്ഷത്ര ഹോട്ടലുകളുമായി ചേര്‍ന്ന് രാജ്യത്തെ ചില സ്വകാര്യ ആശുപത്രികള്‍ വാക്‌സിനേഷന്‍ പാക്കേജുകള്‍ നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗരേഖ പുറത്തിറക്കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുനന്ത്. സ്വകാര്യ ആശുപത്രികള്‍ വാക്‌സിന്‍ വിതരണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് സംസ്ഥാനങ്ങള്‍ ഉറപ്പു വരുത്തണമെന്നും വാക്‌സിന്‍ വിതരണ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുകയും ചെയ്തു.
അതോടൊപ്പം തന്നെ സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലോ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വകാര്യ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലോ മാത്രമേ കുത്തിവെയ്പ് നടത്താന്‍ പാടുള്ളൂ. ജോലിസ്ഥലങ്ങളിലും, വീടിനോട് ചേര്‍ന്നുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും കുത്തിവെയ്പ് നടത്താവുന്നതാണ്. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് വീടിനോട് ചേര്‍ന്നുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്‍കേണ്ടതെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.
അതേസമയം, രണ്ടാം തരംഗത്തില്‍ കുതിച്ചുയര്‍ന്ന കോവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ കുറയുന്നതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത് തന്നെ. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 1,65,553 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടാം തരംഗത്തെ തുടർന്ന് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ഘട്ടത്തില്‍ നാല് ലക്ഷത്തിന് മുകളില്‍ വരെ എത്തിയിരുന്നു. ഇപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രാജ്യത്ത് പത്ത് ശതമാനത്തില്‍ താഴെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അതോടൊപ്പം ചികിത്സയിലായിരുന്ന 2,76,309 ഇന്നലെ മാത്രം രോഗമുക്തി നേടിയത്. എന്നാൽ ആശങ്ക ഒഴിയാതെ മരണനിരക്ക് ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത് . 3460 മരണമാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 2,78,94,800 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 2,54,54,320 രോഗമുക്തി നേടിയപ്പോള്‍ 3,25,972 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായി. 21,14,508 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയിൽ കഴിയുന്നത്.
https://www.facebook.com/Malayalivartha
























