അഞ്ചുവർഷം മുൻപ് കാമുകനൊപ്പം സുഖമായി ജീവിക്കാനായി ഭർത്താവിനെ കൊന്നു! സംഭവം പുറം ലോകം അറിയാതിരിക്കാൻ വീടിനുള്ളിൽ കുഴിച്ചിട്ടു... വർഷങ്ങൾ കഴിഞ്ഞതോടെ കാമുകനെ മകന്റെ സഹായത്താൽ കൊന്ന് പുഴയിൽ തള്ളി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തറിഞ്ഞത് ഇങ്ങനെ..

കാമുകന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലെടുത്ത യുവതിയുടെ കുറ്റസമ്മതമൊഴി ഞെട്ടിക്കുന്നത്. അഞ്ചുവര്‍ഷം മുന്‍പ് ഭര്‍ത്താവിനെയും കൊലപ്പെടുത്തിയത് താനാണ് എന്ന് യുവതി കുറ്റസമ്മതം നടത്തി. സംഭവത്തിൽ ഞെട്ടിത്തരിച്ച് പോലീസ്.
മധ്യപ്രദേശിലെ ഭോപ്പാലിലാണ് ക്രൂരകൃത്യം നടക്കുന്നത്. പരേതനായ ഭര്‍ത്താവിന്റെ സഹോദരനും കാമുകനുമായ മോഹന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് യുവതിയെ ചോദ്യം ചെയ്തത്.
പന്നികള്‍ തിന്ന നിലയിലുള്ള മൃതദേഹം വെള്ളിയാഴ്ചയാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് മോഹന്‍ ആണ് എന്ന് കണ്ടെത്തുന്നത്.
തുടര്‍ന്ന് സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് അഞ്ചുവര്‍ഷം മുന്‍പ് കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ മരണത്തിലും തനിക്ക് പങ്കുണ്ടെന്ന് യുവതി കുറ്റസമ്മതം നടത്തിയത്.
അന്ന് ഇപ്പോഴത്തെ കാമുകനായ ഭര്‍ത്താവിന്റെ സഹോദരനാണ് കൊലപാതകത്തിന് സഹായിച്ചതെന്നും യുവതിയുടെ മൊഴിയിലുണ്ട്. തുടര്‍ന്ന് അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ കാമുകനെയും യുവതി ഇല്ലായ്മ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഒരുമിച്ച് ജീവിക്കാന്‍ വേണ്ടിയാണ് അഞ്ചുവര്‍ഷം മുന്‍പ് ഇരുവരും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നത്. ഭര്‍ത്താവിനെ കൊന്ന് മൃതദേഹം വീട്ടിനുള്ളില്‍ തന്നെ മറവ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതിയും മകനും ഭര്‍ത്താവിന്റെ സഹോദരനൊപ്പം ജീവിക്കാന്‍ തുടങ്ങി.
അടുത്തിടെ ഇരുവരും തമ്മില്‍ വഴക്കിട്ടു. ഇതാണ് കാമുകനെയും വകവരുത്താന്‍ യുവതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മകന്റെ സഹായത്തോടെയാണ് മോഹനനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മകനാണ് പുഴയില്‍ മൃതദേഹം തള്ളിയതെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























