സ്വകാര്യഭാഗത്ത് കുപ്പി കയറ്റി ക്രൂരപീഡനം... ഇരയായ 22കാരിയെ കണ്ടെത്തിയത് കേരളത്തിൽ നിന്ന്!

ബംഗ്ലാദേശില്‍നിന്നും കടത്തിക്കൊണ്ടുവന്ന് ക്രൂരമായ മർദനത്തിനും ലൈംഗിക പീഡനത്തിനും ഇരയായ ബംഗ്ലദേശി യുവതിയെ കോഴിക്കോട് നിന്നു കണ്ടെത്തി ബെംഗളൂരു പൊലീസ്.
വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലെത്തിച്ച യുവതിയെ വൈദ്യപരിശോധയ്ക്ക് വിധേയയാക്കി. ബംഗ്ലാദേശില്‍നിന്നും കടത്തിക്കൊണ്ടുവന്ന യുവതിയാണ് പീഡനത്തിനിരയായത്.
അറസ്റ്റിലായ പ്രതികളിലൊരാളുമായി യുവതിക്കുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് പീഡനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഇവര്‍ നിയമവിരുദ്ധമായാണ് ബെംഗളൂരുവില്‍ താമസിച്ചിരുന്നത്.
യുവതിയെ പീഡിപ്പിക്കുന്ന വിഡിയോ പുറത്തു വന്നതിനെ തുടർന്നു 2 യുവതികൾ ഉൾപ്പെടെ ബംഗ്ലാദേശിൽ നിന്നുള്ള 6 പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒരാഴ്ച മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിഡിയോ ക്ലിപ്പിൽ നിന്നുള്ള വിവരങ്ങളും പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നുള്ള വിവരങ്ങളും വച്ചാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ബെംഗളൂരു പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. 22കാരിയുടെ സ്വകാര്യഭാഗങ്ങളിൽ കുപ്പി കയറ്റുന്നതുവരെ വിഡിയോയിൽ ചിത്രീകരിച്ചിരുന്നു.
മനുഷ്യക്കടത്തിലൂടെ ബെംഗളൂരുവിലെത്തിച്ച യുവതി രക്ഷപ്പെട്ട് കേരളത്തിലെത്തിയെങ്കിലും ബലമായി തിരിച്ചെത്തിച്ച ശേഷമായിരുന്നു ക്രൂര പീഡനം. പ്രതികളിലൊരാൾ തന്നെ പകർത്തിയ വിഡിയോ വൈറൽ ആയതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
തെളിവെടുപ്പിനിടെ കടന്നുകളയാൻ ശ്രമിച്ച 2 പേരെ വെടിവച്ചു വീഴ്ത്തുകയും ചെയ്തു. എന്നാൽ ഇരയായ പെൺകുട്ടിയുടെ മൊഴി കൂടി ലഭിച്ചാലേ പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കൂ എന്നു വ്യക്തമാക്കിയ പൊലീസ്, തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കോഴിക്കോട് കണ്ടെത്തിയത്.
അവിടെ ബ്യൂട്ടിപാർലർ ജീവക്കാരിയായിരുന്ന യുവതിയെ കഴിഞ്ഞ ദിവസം രാത്രി ബെംഗളൂരുവിലെത്തിച്ച് മെഡിക്കൽ പരിശോധന നടത്തി. ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.
പ്രതികളിലൊരാളായ ഷെയ്ഖാണ് സ്പാ'കളില്‍ ജോലിക്കെന്നുപറഞ്ഞ് ബംഗ്ലാദേശില്‍നിന്ന് യുവതിയെ ബെംഗളൂരുവിലെത്തിച്ചത്. ഹൈദരാബാദിലും കോഴിക്കോട്ടും യുവതി ജോലി ചെയ്തു.
പിന്നീട് ഷെയ്ഖുമായി പണം ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടായി. തുടര്‍ന്ന് ഇയാളും മറ്റു പ്രതികളും കൂടി യുവതിയെ വിളിച്ചുവരുത്തി പീഡനത്തിനിരയാക്കുകയും ഇതിന്റെ ദൃശ്യം പകര്‍ത്തുകയുമായിരുന്നു.
പണം നല്‍കിയില്ലെങ്കില്‍ പീഡനദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. പിന്നീട് ഈ ദൃശ്യം ബംഗ്ലാദേശിലും വടക്കുകിഴക്ക് സംസ്ഥാനങ്ങളിലും പ്രചരിപ്പിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട അസം പോലീസ് നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് ബെംഗളൂരു പോലീസ് പ്രതികളെ പിടിക്കൂടിയത്.
കേസില്‍ രണ്ടുസ്ത്രീകള്‍ ഉള്‍പ്പെടെ ബംഗ്ലാദേശ് സ്വദേശികളായ ആറുപേരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. റിഡോയ് ബാബു (25), സദര്‍ (23), മുഹമ്മദ് ബാബു ഷെയ്ഖ് (30), ഹക്കീല്‍ (23), നസ്രത്ത്, കാജല്‍ എന്നിവരാണ് അറസ്റ്റിലായത്.
ബെംഗളൂരുവിലെ രാമമൂര്‍ത്തിനഗറില്‍ ഇവര്‍ വാടകയ്ക്ക് താമസിച്ച വീട്ടില്‍ വെച്ചാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. പ്രതികള്‍ പോലീസ് കസ്റ്റഡിയിലാണ്. പോലീസ് വെടിവെപ്പില്‍ പരിക്കേറ്റ റിഡോയ് ബാബു, സദര്‍ എന്നിവര്‍ ബെംഗളൂരുവിലെ ബ്രൗറിങ് ആശുപത്രിയില്‍ ചികിത്സിയിലാണ്.
അറസ്റ്റിലായ സ്ത്രീകളിൽ ഒരാൾ പെൺകുട്ടിയുടെ അകന്ന ബന്ധുവാണെന്നു ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ കമാൽ പാന്ത് പറഞ്ഞു. സാമ്പത്തിക പ്രശ്നത്തെ ചൊല്ലിയുള്ള തർക്കമാണ് ക്രൂര പീഡനത്തിൽ കലാശിച്ചതെന്നാണ് നിഗമനം. പിടിയിലായ 6 പേരെയും 14 ദിവസം പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























