Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കൊറോണക്കിടയിലും പ്രതിരോധത്തിൽ വിട്ടുവീഴ്ചയില്ല :സെൽഫ് പ്രൊപ്പെൽഡ് പീരങ്കികളോട് കൂടിയ കെ.9 വജ്ര വിന്യസിക്കുവാൻ ഒരുങ്ങി ഇന്ത്യ : നടപടികൾ ആരംഭിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം

02 JUNE 2021 03:59 PM IST
മലയാളി വാര്‍ത്ത

കൊറോണാ പ്രതിസന്ധിക്കിടയിലും രാജ്യത്തിന്റെ സുരക്ഷയെ മുൻനിർത്തി ആയുധങ്ങൾ ശേഖരിക്കാനുള്ള നീക്കങ്ങൾ നടത്തുകയാണ് ഇന്ത്യ. ചൈനയ്‌ക്കെതിരെ വജ്രായുധo തന്നെ ഉപയോഗിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. ലഡാക്കിൽ കെ.9 വജ്ര ടാങ്കുകൾ വിന്യസിക്കും. ലഡാക്ക് അതിർത്തിയിൽ ചൈനയ്‌ക്കെതിരെ തികച്ചുംഗൗരവകരമായ നീക്കമാണ് ഇന്ത്യ നടത്തുന്നത്. സെൽഫ് പ്രൊപ്പെൽഡ് പീരങ്കികളോട് കൂടിയ കെ.9 വജ്ര ടാങ്കുകൾ വിന്യസിക്കും. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.

അതിർത്തിയിൽ സംഘർഷത്തിനുള്ള സാദ്ധ്യത ഇനിയും തള്ളിക്കളയാൻ കളയാത്ത സാഹചര്യമാണ് ഇപ്പോൾ അവിടെ ഉള്ളത്. അതുകൊണ്ടുതന്നെ ഈ ഒരു ഘട്ടത്തിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ ടാങ്കുകൾ ഉപയോഗിച്ചുള്ള പരിശീലനം ആരംഭിച്ചിരുന്നു. ഇത് ഏകദേശം അവസാനിക്കാനിരിക്കെയാണ് ടാങ്കുകൾ വിന്യസിക്കാനുള്ള നടപടികൾ അധികൃതർ വേഗത്തിലാക്കിയത്. അടുത്തിടെ ലഡാക്ക് അതിർത്തിയിൽ ചൈനീസ് സൈന്യത്തിന്റെ സംശയാസ്പദ നീക്കങ്ങൾ സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതാണ് നീക്കങ്ങൾ വേഗത്തിലാക്കാൻ കാരണമെന്നാണ് നിഗമനം.

ലഡാക്കിലെ സമതലങ്ങളിൽ അതീവ കാര്യക്ഷമതയോടെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന ടാങ്കുകളാണ് കെ.9 വജ്ര ടാങ്കുകൾ. ആദ്യമായാണ് വജ്ര ടാങ്കുകൾ ലഡാക്കിൽ വിന്യസിക്കുന്നത്. 2018 ലാണ് ടാങ്കുകൾ കരസേനയ്ക്ക് ഔദ്യോഗികമായി കൈമാറിയത്.

മണിക്കൂറിൽ 67 കിലോ മീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ടാങ്കുകൾക്ക് 18 മുതൽ 52 കിലോ മീറ്റർവരെയുള്ള ലക്ഷ്യം ഭേദിക്കാൻ സാധിക്കും. അഞ്ച് പേരടങ്ങുന്ന സൈനിക സംഘത്തിന് ടാങ്കിൽ സഞ്ചരിക്കാം.

ഇത്തരത്തിൽ സവിശേഷതകൾ നിരവധി ഉള്ള ടാങ്കുകളാണ് ഇന്ത്യ മേടിക്കാൻ ഒരുങ്ങുന്നത്... ഈ നീക്കം വളരെയധികം നിർണായകമാവുകയാണ്. പ്രതിരോധ രംഗത്ത് യാതൊരു തരത്തിലുള്ള ഒത്തുതീർപ്പുകളും ഇന്ത്യ തയ്യാറായിരുന്നില്ല . നേരത്തെയും ആയുധങ്ങൾ ഇന്ത്യ കൊറോണാ പ്രതിസന്ധികൾക്കിടയിൽ സ്വന്തമാക്കിയിരുന്നു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായ തേജസിന്റെ ആയുധശേഷിയിൽ ഇനി അഞ്ചാം തലമുറ പൈത്തൺ -5 എയർ-ടു-എയർ മിസൈലും.

ഒപ്പം തേജസില്‍ ഉള്‍പ്പെടുത്തിയ ഡെര്‍ബി ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍ ടു എയര്‍ മിസൈലിന്റെ ശേഷി പരീക്ഷിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചതായി ഡി ആർ ഡി ഒ നേരത്തെ അറിയിച്ചിരുന്നു . കഴിഞ്ഞ ദിവസം ഗോവയിൽ നടന്ന പരീക്ഷണത്തിൽ നിരവധി വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിലാണ് മിസൈൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (7 minutes ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (8 minutes ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (23 minutes ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (39 minutes ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (43 minutes ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (52 minutes ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (56 minutes ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (1 hour ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (1 hour ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (4 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (4 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (5 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (5 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (5 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (5 hours ago)

Malayali Vartha Recommends