18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യ വാക്സിന്‍: പ്രഖ്യാപനവുമായി പ്രധാനമന്ത്രി; കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കാൻ തീരുമാനം

രാജ്യത്ത് ജൂണ്‍ 21 മുതല്‍ 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യ വാക്സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനം. വാക്സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് 75 % വാക്സിനും കേന്ദ്രസര്‍ക്കാര്‍ വാങ്ങുമെന്നും, 25 % സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ വിഭാഗം വാക്സിനേഷനിലും ഇന്ത്യ മുന്നിലാണെന്നും, രാജ്യം നേരിട്ടത് നൂറ്റാണ്ട് കണ്ട മഹാമാരിയെ ആണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു വര്‍ഷത്തിനിടെ രാജ്യത്ത് സ്വന്തമായി രണ്ട് വാക്സിനുകള്‍ ഉണ്ടായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും, കുട്ടികളിലെ വാക്സിനേഷന് പ്രാധാന്യം നല്‍കും അദ്ദേഹം പറഞ്ഞു. രാജ്യം ഒരുക്കിയത് വലിയ ആരോഗ്യ സംവിധാനം ആണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























