"ചില വൃത്തികേടുകളേക്കാള്‍ നല്ലത് രാജവാഴ്ച തന്നെയാണ്"; ബിജെപിയെ ട്രോളി തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി

ബിജെപിയെ ട്രോളി തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി അഭിഷേകിന് സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ രാജവാഴ്ചയാണെന്നായിരുന്നു ബിജെപി പരിഹസിച്ചത്. ചില വൃത്തികേടുകളേക്കാള്‍ നല്ലതാണ് രാജവാഴ്ച എന്നായിരുന്നു ബിജെപിയുടെ വിമര്‍ശനത്തിന് അഭിഷേകിന്‍റെ മറുപടി.
''നിങ്ങള്‍ രാജവാഴ്ച എന്ന പേരില്‍ വലിയൊരു കാമ്ബയിന് തന്നെ തുടക്കമിട്ടു. ജനങ്ങള്‍ നിങ്ങള്‍ക്ക് മറുപടി തന്നു. ബിജെപിയോട് എനിക്ക് പറയാനുള്ളത് എന്തെന്നാല്‍, ചില വൃത്തികേടുകളേക്കാള്‍ നല്ലത് തന്നെയാണ് രാജവാഴ്ച.'' ബിജെപിയുടെ തെരഞ്ഞെടുപ്പ് ക്യാമ്ബയിനെയും തനിക്കെതിരായ പരാമര്‍ശത്തെയും വിമര്‍ശിച്ച് അഭിഷേക് ബാനര്‍ജി രംഗത്തെത്തി.
നിയമസഭ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തില്‍ പ്രധാന പങ്കുവഹിച്ച അഭിഷേക് ബാനര്‍ജിയെ കഴിഞ്ഞ ദിവസമാണ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ബിജെപി നേതാക്കളില്‍ നിന്നും വ്യക്തിപരമായ ആക്രമങ്ങള്‍ അഭിഷേകിന് നേരിടേണ്ടി വന്നിരുന്നു.
https://www.facebook.com/Malayalivartha

























