യുവതിയെ സുഹൃത്തുക്കളായ യുവാക്കള്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ച് വരുത്തിയശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പത്തൊന്‍പതുകാരിയായ ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പത്തൊന്‍പതുകാരിയായ ദളിത് യുവതിയെ ആറ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മെയ് 31ന് ബറേലി നഗരത്തിലെ ഇസത്നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ക്രൂരമായ പീഡനം നടന്നത്.
യുവതിയെ സുഹൃത്തുക്കളായ യുവാക്കള്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ച് വരുത്തിയശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തിന് ശേഷം പ്രതികള്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു. പെണ്‍കുട്ടി പീഡനവിവരം ആദ്യം വീട്ടില്‍ അറിയിച്ചിരുന്നില്ല. പിന്നീട് സഹോദരിയോട് വിവരം പറഞ്ഞു. ഇതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൂന്ന് പേരെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഇസത്നഗര്‍ പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























