മുംബൈകൊല്‍ക്കത്ത വിസ്താര വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് എട്ടുപേര്‍ക്ക് പരിക്കേറ്റു

വിസ്താര എയര്‍ ലൈന്‍സിന്റെ വിമാനം ആകാശച്ചുഴിയില്‍ പെട്ട് എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. മുംബൈയില്‍ നിന്ന് കൊല്‍ക്കതയിലേക്ക് വരികയായിരുന്ന യു കെ 775 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിങ്ങിന് പതിനഞ്ച് മിനിറ്റ് മുന്‍പായിരുന്നു അപകടം. പരിക്കേറ്റവരെ കൊല്‍ക്കയിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവര്‍ക്ക് വിമാനത്തില്‍ വെച്ചുതന്നെ പ്രാഥമിക ചികിത്സ നല്‍കിയതായി വിമാന കമ്പനി വക്താവ് അറിയിച്ചു. വിമാനത്തില്‍ 113 യാത്രക്കാരുണ്ടായിരുന്നു. അന്തരീക്ഷ വായുവിന്റെ പ്രവാഹത്തിലുണ്ടാകുന്ന ശക്തമായ വ്യതിയാനമാണ് ആകാശച്ചുഴിയെന്ന് പറയുന്നത്. നേര്‍രേഖയില്‍ പോകേണ്ട കാറ്റിന്റെ ഗതി പെട്ടെന്ന് താഴേക്കാകുന്നു. ഈ അവസ്ഥയില്‍ വിമാനങ്ങളുടെ ഗതിയും നിയന്ത്രണവും നഷ്ടമാകാന്‍ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha

























