പൂനെയിലെ രാസവസ്തു നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ 17 പേര്‍ മരിച്ചു

പൂനെയിലെ രാസവസ്തു നിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 17 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. പിരാന്‍ഗട്ടിലെ ഉരവാദേ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് വി എസ് അക്വാ ടെക്‌നോളജി പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്.
വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. തീയും പുകയും ഉയരുന്നത് കണ്ട പ്രദേശവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. ഫാക്ടറിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അതു കൊണ്ടുതന്നെ 30 ലധികം തൊഴിലാളികള്‍ ഫാക്ടറിയ്ക്കകത്ത് ഉണ്ടായിരുന്നുവെന്നാണ് നിഗമനം. 13 ഓളം പേരെയാണ് ഇനി കണ്ടെത്താന്‍ ഉള്ളത്. ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. എട്ട് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളാണ് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. തീ നിയന്ത്രണ വിധേയം ആക്കിയിട്ടുണ്ട്. ഫാക്ടറിയുടെ ഒരു ഭാഗം ജെസിബി ഉപയോഗിച്ച് തകര്‍ത്താണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീ പടര്‍ന്നതാകാം പൊട്ടിത്തെറിയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha

























