'വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമാണെങ്കില്‍ എന്തിന് സ്വകാര്യ ആശുപത്രികള്‍ പണം ഈടാക്കുന്നു'; കേന്ദ്രത്തിന്റെ വാക്സിന്‍ നയത്തില്‍ ചോദ്യവുമായി രാഹുല്‍ ഗാന്ധി

കേന്ദ്രത്തിന്റെ വാക്സിന്‍ നയത്തില്‍ ചോദ്യവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമാണെങ്കില്‍ സ്വകാര്യ ആശുപത്രികള്‍ എന്തിന് പണം ഈടാക്കണമെന്ന് പറയുന്നതെന്ന് രാഹുല്‍ ചോദിച്ചു.
ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഇക്കാര്യം ഉന്നയിച്ചത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച പുതിയ വാക്സിന്‍ നയത്തില്‍ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കണമെന്നാണ് അറിയിച്ചത്. ഇതിനെതിരേയാണ് രാഹുല്‍ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha

























