വിദേശത്ത് പോകേണ്ടവര്‍ക്ക് കൊവിഡ് വാക്സിന്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നതിലെ ഇടവേളയില്‍ ഇളവ്; ഇവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം

വിദേശത്ത് പോകേണ്ടവര്‍ക്ക് കൊവിഡ് വാക്സിന്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നതിലെ ഇടവേളയില്‍ ഇളവ്. ഇവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്നാണ് പുതിയ നിര്‍ദേശം. സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം ഇത് സബന്ധിച്ച് നിര്‍ദേശം നല്‍കി.
വിദേശത്തേക്ക് പോകുന്നവര്‍ക്ക് കൊവിഷീല്‍ഡ് വാക്സിന്‍ സര്‍ട്ടിഫിക്കേറ്റ് പര്യാപ്തമാണെന്നും മറ്റ് യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകള്‍ ആവശ്യമില്ലെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനാണ് കൊവിഷീല്‍ഡെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടാക്കാട്ടി.
അതിനിടെ, പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചു. സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ സൗജന്യമായി നല്‍കുമെന്നും മോദി അറിയിച്ചു. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്സിനില്‍ 75 ശതമാനം വാക്സിന്‍ കേന്ദ്രം സംഭരിക്കും. സ്വകാര്യ ആശുപത്രികള്‍ക്ക് 25 % വാക്സിന്‍ വാങ്ങാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























