മഹാരാഷ്ട്രയിലെ പുണെയില്‍ സാനിറ്റൈസര്‍ നിര്‍മാണകേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 14 മരണം...നിരവധി പേരെ കാണാതായി, തെരച്ചില്‍ തുടരുന്നു....

മഹാരാഷ്ട്രയിലെ പുണെയില്‍ സാനിറ്റൈസര്‍ നിര്‍മാണകേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 14 മരണം. തീപ്പിടിത്തത്തെ തുടര്‍ന്ന് നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കുവേണ്ടിയുളള തിരച്ചില്‍ തുടരുന്നു.
37 തൊഴിലാളികളാണ് പ്ലാന്റിനുളളില്‍ ജോലി ചെയ്തിരുന്നത്. 20 പേരെ രക്ഷപ്പെടുത്തി. 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
പുണെയിലെ എസ്.വി.എസ്. അക്വാ ടെക്നോളജിയുടെ പ്ലാന്റിലേക്ക് ആറ് അഗ്‌നിശമനസേനാ യൂണിറ്റുകള്‍ എത്തിച്ചേര്‍ന്നു. നിലവില്‍ തീ നിയന്ത്രണവിധേയമായിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























