സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസില്‍ ഇനിയും പൂര്‍ത്തിയാവാനുള്ള ഇന്റേണല്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസില്‍ ഇനിയും പൂര്‍ത്തിയാവാനുള്ള ഇന്റേണല്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം .
28നകം വിദ്യാര്‍ത്ഥികളുടെ ഇന്റേണ്‍, പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്ക് സൈറ്റില്‍ അപ്ലോഡ് ചെയ്യണം. 11ന് മുന്‍പ് അപ്ലോഡ് ചെയ്യാനായിരുന്നു നേരത്തേയുള്ള നിര്‍ദേശം. മാറിയ സാഹചര്യത്തില്‍ ഇന്റേണല്‍ പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ അനുമതി നല്‍കിയതായി സിബിഎസ്ഇയുടെ സര്‍ക്കുലറില്‍ പറയുന്നു.
നടത്തേണ്ട പരീക്ഷകള്‍, സമയം ,പുറത്ത് നിന്നുള്ള അദ്ധ്യാപകരെ എക്സിമിനറായി നിയമിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.
ഇന്റേണല്‍ പരീക്ഷ നടത്തേണ്ട വിഷയങ്ങളുടെ പട്ടിക സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇന്റേണല്‍ അസസ്മെന്റിന് തിയറിക്കും പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും പരമാവധി നല്‍കാവുന്ന മാര്‍ക്ക് സംബന്ധിച്ചും രൂപം നല്‍കിയിട്ടുണ്ട്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. പകരം, ഇതുവരെയുള്ള പ്രകടനം വിലയിരുത്തി മാര്‍ക്ക് നല്‍കാനാണ് ആലോചിക്കുന്നത്. ഇതിനായി, 13 അംഗ കമ്മിറ്റിക്ക് കേന്ദ്രം രൂപം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























