ആശങ്ക അകറ്റുന്നു... രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയെത്തി...

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയെത്തിയത് ആശങ്ക അകറ്റുന്നു .63 ദിവസത്തിന് ശേഷമാണ് രാജ്യത്ത് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയെത്തുന്നത്.
86,498 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്.2,123 മരണങ്ങളും പുതുതായി രേഖപ്പെടുത്തി .അതേ സമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് . 4.62 ശതമാനമായാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞത്. ഇതോടെ 13,03,702 പേരാണ് നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
കഴിഞ്ഞ ദിവസം 18,73,485 കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ 36,82,07,596 പരിശോധനകള്‍ നടത്തിയിണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചാണ് കോവിഡ് സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തെ കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ട് .
"
അതേസമയം, കോവിഡ് വ്യാപനത്തിനിടെ വാക്‌സിന്‍ നയംമാറ്റുമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു .രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ സൗജന്യമാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
"
https://www.facebook.com/Malayalivartha

























