പുണെയിലെ രാസവസ്തു നിര്‍മാണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ18 ആയി... ജീവനക്കാര്‍ ജോലിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്

പുണെയിലെ രാസവസ്തു നിര്‍മാണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ18 ആയി. പിരാന്‍ഘട്ട് വ്യവസായ മേഖലയിലെ എസ്.വി.എസ് അക്വാടെക്‌നോളജിയെന്ന സ്ഥാപനത്തിലായിരുന്നു അഗ്നിബാധ .
സ്ഥാപനത്തിലെ 37 ജീവനക്കാര്‍ സംഭവ സമയത്ത് ഉണ്ടായിരുന്നു. ഇതില്‍ 18 പേരുടെ മൃതദേഹം കണ്ടെടുത്തു. മറ്റുള്ളവരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്ന് മുതിര്‍ന്ന അഗ്‌നിരക്ഷസേന ഉദ്യോഗസ്ഥനായ ദേവേന്ദ്ര ഫോട്ട്‌ഫോഡെ അറിയിച്ചു.
ജലശുദ്ധീകരണത്തിനുള്ള ക്‌ളോറിന്‍ ഡയോക്‌സൈഡ് ടാബാണ് ഫാക്ടറിയില്‍ നിര്‍മിക്കുന്നത്. ജീവനക്കാര്‍ ജോലിയെടുക്കുന്നതിനിടെയാണ് തീപിടിച്ചത് .
അഗ്‌നിരക്ഷ സേനയുടെ അഞ്ചംഗസംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടന്നത് . ഇതിനിടെ തീ പിടിത്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പി.എം.എന്‍.ആര്‍.എഫില്‍നിന്ന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചു.
"
https://www.facebook.com/Malayalivartha

























