ക്രൂഡ് ഓയിൽ വില കൂടി; ജിഎസ്ടിയിൽ വന്നാൽ വില കുറയും’; എന്നാൽ തീരുമാനമെടുക്കേണ്ടത് ജിഎസ്ടി കൗൺസിൽ ,,പെട്രോളിയം മന്ത്രി പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ

ഇന്ത്യയിലെ ഇന്ധനവില വർധനവിന് കാരണമെന്തെന്ന് വ്യക്തമാക്കുകയാണ് പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ.. . ജിഎസ്ടിയുടെ കീഴിൽ വന്നാൽ ഇന്ധനവില കുറയും എന്നാൽ തീരുമാനം എടുക്കേണ്ടത് ജി.എസ്.ടി കൗൺസിലാണ് .
കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ് നിൽക്കുന്ന പൊതുജനത്തിന്റെ പോക്കറ്റ് കാലിയാക്കുന്ന വിധത്തിലാണ് രാജ്യത്ത് ഇന്ധനവില വർധന. രാജ്യത്തിന്റെ പലയിടത്തും നൂറ് തൊട്ട പെട്രോൾ വില ഇന്ന് കേരളത്തിലും നൂറ് കടന്നു
രാജ്യത്ത് ഒരു ലിറ്റർ പെട്രോളിന് 100 രൂപ കടക്കുന്നത് ക്രൂഡ് ഓയിൽ വില വർധനവ് മൂലമാണെന്ന് മന്ത്രി പറഞ്ഞു ..അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില 70 ഡോളർ കടന്നിരിക്കുകയാണ്. രാജ്യത്ത് 80 ശതമാനം ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതാണ്. അതുകൊണ്ടാണ് വിലക്കയറ്റം. ഇതാണ് ഇപ്പോൾ കാണുന്നതെന്നും മന്ത്രി പറയുന്നു...
ജിഎസ്ടിയുടെ കീഴിൽ വന്നാൽ ഇന്ധനവില കുറയുമെന്നും മന്ത്രി സമ്മതിക്കുന്നു. എന്നാൽ തീരുമാനം എടുക്കേണ്ടത് ജിഎസ്ടി കൗൺസിലാണ് , ചരക്കിന്റെ വില നിയന്ത്രിക്കുന്നത് ആഗോള വിപണിയാണ്. ജിഎസ്ടിയുടെ കീഴിൽ ഇന്ധനം കൊണ്ടുവരണമെന്നാണ് എന്റെ അഭിപ്രായം. പക്ഷേ, ജിഎസ്ടി കൗൺസിൽ അംഗങ്ങൾ സമവായത്തിലെത്തുമ്പോൾ മാത്രമേ ഇത് നടക്കൂ
പെട്രോൾ വിലക്കയറ്റത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം കേന്ദ്രത്തിൽ പ്രതിഷേധിച്ചിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരുന്നതിൽ കോൺഗ്രസ് സർക്കാരിനെ വിമർശിച്ചു. പെട്രോളും ഡീസലും ജിഎസ്ടി ഭരണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് പ്രതിപക്ഷ പാർട്ടിയും ആവശ്യപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha

























