Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കൊവിഡിന്റെ പുതിയ വകഭേദം കൂടുതല്‍ അപകടകാരി; ഭാരത് ബയോടെകിന്റെ 'കോവാക്‌സിന്‍' ഫലപ്രദം, കോവാക്‌സിന്‍ ആന്റിബോഡി ഗണ്യമായി വര്‍ധിപ്പിക്കുകയും വകഭേദത്തിന്റെ ഫലപ്രാപ്തി നിര്‍വീര്യമാക്കുകയും ചെയ്യുമെന്ന് പുതിയ പഠനം

08 JUNE 2021 12:58 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം രാജ്യത്ത് കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം കൂടുതല്‍ അപകടകാരിയെന്ന് വിദഗ്ധർ. അതോടൊപ്പം തന്നെ ഇന്ത്യയില്‍ തന്നെ നിര്‍മിച്ച ഭാരത് ബയോടെകിന്റെ 'കോവാക്‌സിന്‍' പുതിയ വൈറസ് വകഭേദത്തെ ഫലപ്രദമായി പ്രതിരോധിക്കുമെന്നാണ് ബയോആര്‍ക്കെവില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ സൂചിപ്പിക്കുന്നത്. രണ്ട് ഡോസ് കോവാക്‌സിന്‍ ആന്റിബോഡി ഗണ്യമായി വര്‍ധിപ്പിക്കുകയും വകഭേദത്തിന്റെ ഫലപ്രാപ്തി നിര്‍വീര്യമാക്കുകയും ചെയ്യുന്നതായി എന്‍.ഐ.വിയുടെ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യയില്‍ രണ്ടാം തരംഗം രൂക്ഷമാക്കിയ ഡെല്‍റ്റാ വകഭേദവുമായി സാമ്യം പുലര്‍ത്തുന്നതാണ് പുതിയ വകഭേദം എന്നാണ് കണ്ടെത്തൽ. ആല്‍ഫ വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവ കൂടുതല്‍ അപകടകാരിയാണെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. കഴിഞ്ഞ ദിവസമാണ് രാജ്യത്ത് കോറോണ വൈറസിന്റെ പുതിയ വകഭേദമായ B.1.1.28.2 കണ്ടെത്തിയതായുള്ള വാർത്തകൾ പുറത്ത് വന്നത്. ബ്രിട്ടനില്‍ നിന്നും ബ്രസീലില്‍ നിന്നുമെത്തിയവരുടെ സാംപിളുകള്‍ ഉപയോഗിച്ച്‌ നടത്തിയ ജീനോം സീക്വന്‍സിലൂടെയാണ് പുണെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്.

അതേസമയം രോഗം ബാധിച്ചവരില്‍ ഗുരുതര രോഗലക്ഷണങ്ങളാണ് കാണുന്നത്. മറ്റ് കൊവിഡ് വകഭേദങ്ങളുടെ ലക്ഷണങ്ങളായ ഭാരം കുറയല്‍, കടുത്ത പനി തുടങ്ങിയവയും പുതിയ വകഭേദം ബാധിച്ചവരില്‍ പ്രകടമാകുന്നതായി ആരോഗ്യപ്രവർത്തകർ. ഇത് കൂടാതെ പുതിയ വൈറസ് ശ്വസനനാളത്തിലും ശ്വാസകോശത്തിന്റെ അറകളിലും ഗുരുതര തകരാറുകള്‍ സൃഷ്ടിക്കുന്നതായും എന്‍.ഐ.വിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പുതിയ വകഭേദത്തില്‍ പകര്‍ച്ചാ സാധ്യതയും കൂടുതലാണ്.

എന്നാൽ പുതിയ വകഭേദം കണ്ടെത്തിയതോടെ രാജ്യം അതീവ ജാഗ്രതയിലാണ്. പുതിയ വൈറസ് വകഭേദം മൂലം രോഗം ബാധിച്ചവരെ കണ്ടെത്തി പ്രത്യേകം നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇതിനെക്കുറിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ലോകത്തെമ്ബാടുമുള്ള ലാബുകളില്‍ പുതിയ വൈറസ് വകഭേദങ്ങളെ കണ്ടെത്താനുള്ള പഠനങ്ങള്‍ തുടരുകയാണ്. 15 രാജ്യങ്ങളിലെ ലാബുകളില്‍ ഏകദേശം 30,000ത്തിലധികം സാംപിളുകളാണ് പുതിയ വൈറസ് വകഭേദങ്ങളെ കുറിച്ച്‌ പഠിക്കാനായി സ്വീകരിച്ചിരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (2 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (2 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (3 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (3 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (4 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (4 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (8 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (8 hours ago)

Malayali Vartha Recommends