കടുംപിടിത്തം ഉപേക്ഷിക്കണം : സമുദായവുമായി അടുപ്പം സ്ഥാപിക്കണം : കേരളത്തിലെ ബിജെപികാരോട് കര്‍ശന നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. വാക്‌സിന്‍ ഫ്രീയായി കൊടുക്കുക തുടങ്ങി നിര്‍ണായകമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇതിനോടൊപ്പം തന്നെ അദ്ദേഹം എടുത്തു പറഞ്ഞ മറ്റൊരു കാര്യം കേരളത്തിലെ ബിജെപിക്കാരോടായിരുന്നു.
എന്‍.ഡി.എ. സഖ്യം വിപുലീകരിക്കുന്നതില്‍ കടുംപിടിത്തം ഉപേക്ഷിക്കണമെന്നും ക്രിസ്ത്യന്‍ സമുദായവുമായി അടുപ്പം സ്ഥാപിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ബി.ജെ.പി. ഘടകത്തിന് പ്രധാനമന്ത്രി സുപ്രധാനമായ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഞായറാഴ്ച വൈകീട്ട് ദേശീയ ജനറല്‍ സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നരേന്ദ്രമോദി ഈ നിര്‍ദേശം നല്‍കിയത്.
കേരളത്തില്‍ ഹിന്ദു ഇതര സമുദായങ്ങളോട് അടുപ്പം സ്ഥാപിക്കണം. ക്രിസ്ത്യന്‍ സമുദായത്തിന്റെ വിശ്വാസം നേടുകയും അവരുടെ പിന്തുണ ഉറപ്പാക്കുകയും വേണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ബി.ജെ.പി.യോട് അടുക്കാന്‍ തടസ്സങ്ങളൊന്നും കാണുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
രണ്ടുദിവസത്തെ യോഗത്തിനുശേഷമാണ് ജനറല്‍ സെക്രട്ടറിമാര്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ കണ്ടത്. ചര്‍ച്ച അഞ്ചുമണിക്കൂറോളം നീണ്ടു നിന്നിരുന്നു. അഞ്ചു നിയമസഭാതിരഞ്ഞെടുപ്പുകളുടെ ഫലവും അടുത്തവര്‍ഷം നിയമസഭാതിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകളും പ്രധാനമന്ത്രി വിലയിരുത്തുകയുണ്ടായി.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എങ്ങനെയാണ് വന്‍വിജയം നേടിയതെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കുമുമ്പ് എല്ലാ പ്രാദേശികഭാഷകളിലും പാര്‍ട്ടി സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ഉണ്ടാക്കി ജനങ്ങളുമായി സംവദിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു
https://www.facebook.com/Malayalivartha

























