വാക്‌സിൻ പാഴാക്കിയാൽ... സംസ്ഥാനങ്ങളുടെ തുടര്‍ന്നുള്ള വിഹിതത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാർ, രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന 75 ശതമാനം വാക്‌സിനും കേന്ദ്ര സര്‍ക്കാര്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് പുതിയ ഗൈഡ് ലൈൻ

കൊവിഡ് വാക്‌സിന്‍ പാഴാക്കുന്നത് സംസ്ഥാനങ്ങളുടെ തുടര്‍ന്നുള്ള വിഹിതത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് എത്തുകയുണ്ടായി. സര്‍ക്കാര്‍ പുറത്തിറക്കിയ പരിഷ്‌കരിച്ച കൊവിഡ് വാക്‌സിന്‍ മാര്‍ഗനിര്‍ദേശത്തിലണ് ഇതു സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുള്ളത്. രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന 75 ശതമാനം വാക്‌സിനും കേന്ദ്ര സര്‍ക്കാര്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നാണ് പുതിയ ഗൈഡ് ലൈനില്‍ വ്യക്തമാക്കിയിട്ടുള്ളത്.
സംസ്ഥാനങ്ങള്‍ക്ക് പിന്നീട് അത് വാക്‌സിന്‍ ക്യാമ്പ് വഴി ജനങ്ങളിലേക്കെത്തിക്കാം എന്നതാണ്. സംസ്ഥാനത്തെ ജനസംഖ്യ, രോഗവ്യാപനം തുടങ്ങിവയ്‌ക്കൊപ്പം മറ്റൊരു മാനദണ്ഡമാണ് പുതിയ നിര്‍ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടുതല്‍ വാക്‌സിന്‍ പാഴാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കുറവ് വിഹിതം മാത്രമേ ലഭിക്കുകയുള്ളൂ.പുതിയ നിബന്ധന നിലവില്‍ വാക്‌സിന്‍ കൂടുതല്‍ പാഴാക്കിക്കളഞ്ഞ സംസ്ഥാനങ്ങളുമായി വലിയ വടംവലിക്കുള്ള സാധ്യതയാണ് ഉയര്‍ത്തുന്നത്.
അതോടൊപ്പം തന്നെ ജാര്‍ഖണ്ഡും ഛത്തിസ്ഗഢും അവര്‍ക്ക് ലഭിച്ച വാക്‌സിന്റെ 37-30 ശതമാനത്തോളം പാഴാക്കിയെന്ന് റിപോര്‍ട്ടുണ്ടായിരുന്നു. മധ്യപ്രദേശ് 11 ശതമാനം പാഴാക്കി. എന്നാല്‍ ഈ കണക്കുകള്‍ തെറ്റാണെന്നാണ് ആ സംസ്ഥാനങ്ങളുടെ വാദം.
അതേസമയം ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. രാജ്യത്ത് ആശ്വാസം പകർന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ റജിസ്റ്റര്‍ ചെയ്തത് 86,498 കേസുകള്‍ മാത്രമാണ്. ഏപ്രില്‍ രണ്ടിന് ശേഷമുള്ള ഏറ്റവും കുറവ് കേസുകളാണിത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇന്നലെ മാത്രം മരിച്ചത് 2123 പേരാണ്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3.51ക്ഷം ആയി ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
അതോടൊപ്പം തന്നെ ഇന്ത്യയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 13,03,702 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. 1,82,282 ലക്ഷം പേരാണ് ഇന്നലെ മാത്രം രോഗമുക്തരായത്. തുടര്‍ച്ചായ പത്തു ദിവസങ്ങളായി ചികില്‍സയിലുള്ള രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തിന് താഴെയാണ്.ഇതുവരെ 3,51,309 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 23,61,98,726 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, കേരളത്തില്‍ കഴിഞ്ഞ ദിവസം 9313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha

























