ട്രക്ക് ഡ്രൈവറെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പണവും മൊബൈലും കവര്‍ന്നു; സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു

ട്രക്ക് ഡ്രൈവറെ വെടിവെച്ച് കൊലപ്പെടുത്തി പണവും മൊബൈലും കവര്‍ന്നു. ബസായ് ദരാപൂര്‍ ഏരിയയിലെ ഇ.എസ്.ഐ ആശുപത്രിക്ക് സമീപമാണ് സംഭവം. ഹരിയാന സ്വദേശിയായ ലക്ഷ്മിചന്ദ് എന്ന 50കാരനാണ് മരിച്ചത്. ട്രക്കിലുണ്ടായിരുന്ന ക്ലീനര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
മൂന്ന്- നാല് പേരടങ്ങിയ സംഘം കാറിലെത്തി ട്രക്കിന് മുന്നില്‍ നിര്‍ത്തുകയായിരുന്നു.തുടര്‍ന്ന് രണ്ട് പേര്‍ പുറത്തിറങ്ങി ഡ്രൈവര്‍ക്കു നേരെ വെടിവെക്കുകയും 5000 രൂപയും മൊബൈലുമെടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha

























