ലൈംഗികാസക്തിക്കുള്ള മരുന്ന് കുത്തിവെച്ച് 16-കാരിയെ പീഡിപ്പിച്ചത് അയല്‍ക്കാരന്‍; എട്ട് വര്‍ഷം നീണ്ട ക്രൂരതയ്ക്ക് ഭാര്യയുടെ ഒത്താശ.....അവസാനം 19 കാരനുമായി ഒളിച്ചോടി വിവാഹം ....19-കാരന്റെ അച്ഛന്റെ ഉദ്ദേശം മറ്റൊന്ന് ....27 പേജ് വരുന്ന കുറിപ്പിൽ സ്വന്തം അച്ഛനമ്മമാരോട് ദുരിതകഥ ഏറ്റു പറഞ്ഞ് പെൺകുട്ടി ....

അന്ധേരി സ്വദേശിയും ജൂനിയർ കോളേജ് വിദ്യാർഥിനിയുമായ 16-കാരിയുടെ പരാതി മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നത് ....കഴിഞ്ഞ എട്ടു വർഷമായി അയൽക്കാരനും ഭാര്യയും ചേർന്ന് ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയിരുന്നതായാണ് കുട്ടിയുടെ പരാതി. .
പെൺകുട്ടിയെ പീഡിപ്പിച്ചതിന് അയൽക്കാരനെയും ഇയാളുടെ ഭാര്യയെയുമാണ് പോലീസ് പിടികൂടിയത്. ഇതിനിടെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കുട്ടിയുടെ അച്ഛന്റെ പരാതിയിൽ ബന്ധുക്കളായ രണ്ടുപേരെയും മുംബൈ അംബോലി പോലീസ് അറസ്റ്റ് ചെയ്തു
അയൽക്കാരനാണ് പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചിരുന്നത്. ലൈംഗികാസക്തി വർധിക്കാനുള്ള മരുന്ന് കുത്തിവെച്ചും ഇത്തരത്തിലുള്ള ഗുളികകൾ നിർബന്ധിച്ച് നൽകിയുമാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നത്.
ഇയാളുടെ ഭാര്യയുടെ അറിവോടെയായിരുന്നു ഇതെല്ലാം നടന്നിരുന്നത് എന്നും പരാതിയിൽ പറയുന്നുണ്ട് . പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും ഇവർ പകർത്തിയിരുന്നു. വിവരം പുറത്തുപറഞ്ഞാൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ എട്ടുവർഷമായി പീഡനം തുടർന്നിരുന്നതായാണ് പെൺകുട്ടിയുടെ മൊഴി.....നിരന്തരമായ ഉപയോഗം കാരണം ലൈംഗികാസക്തി വർധിപ്പിക്കാനുള്ള ചില മരുന്നുകൾക്ക് പെൺകുട്ടി അടിമപ്പെട്ടിരുന്നു. ക്രമേണ ഇത് പെൺകുട്ടിയെ വിഷാദത്തിലേക്ക് തള്ളിവിട്ടു.
ഇതിനിടെ കുട്ടി ഉത്തർപ്രദേശിലുള്ള കസിനോട് വിവരങ്ങൾ പങ്കുവെച്ചു.. തുടർന്ന് ബന്ധുവായ 19-കാരൻ പെൺകുട്ടിയെ ഉത്തർപ്രദേശിലേക്ക് കടത്തിക്കൊണ്ടുപോവുകയും ഇരുവരും തമ്മിൽ പ്രണയത്തിലാവുകയുമായിരുന്നു. ഇവരുടെ വിവാഹം നടത്താൻ 19-കാരന്റെ പിതാവ് തീരുമാനിച്ചു.
പെൺകുട്ടിയെ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ച് പെൺകുട്ടിയുടെ കുടുംബത്തിൽനിന്ന് കൂടുതൽ പണം വാങ്ങാമെന്നായിരുന്നു കണക്കുക്കൂട്ടൽ. എന്നാൽ പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയതോടെ ഇയാളടക്കം കുടുങ്ങുകയായിരുന്നു.......
16 വയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചാണ് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് സംഘം ഡൽഹിയിലും ഉത്തർപ്രദേശിലും നടത്തിയ വ്യാപകമായ തിരച്ചിൽ കഴിഞ്ഞദിവസം അമേഠിയിൽനിന്ന് പെൺകുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തി . ഇവിടെനിന്നാണ് പെൺകുട്ടിയുടെ ബന്ധുവായ 19-കാരനെയും ഇയാളുടെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയിൽനിന്ന് 27 പേജുകളുള്ള ഒരു കുറിപ്പ് കണ്ടെടുത്തതോടെയാണ് അയൽക്കാരന്റെ പീഡനവിവരം പുറത്തറിയുന്നത് .താൻ ഇത്രയുംകാലം അനുഭവിച്ച പീഡനങ്ങളാണ് മാതാപിതാക്കൾക്കായി എഴുതിയ ഈ കുറിപ്പിൽ പെൺകുട്ടി വിശദീകരിച്ചിരുന്നത്. തുടർന്ന് പോലീസ് സംഘം ഇതേക്കുറിച്ച് മൊഴിയെടുക്കുകയും അയൽക്കാരായ ദമ്പതിമാരെ പിടികൂടുകയുമായിരുന്നു. അതേസമയം, തങ്ങൾക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾ ദമ്പതിമാർ നിഷേധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























