ജമ്മു കാശ്മീരിലെ മാതാ വെെഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം തീപിടിത്തം; അപകടം നടന്നത് പ്രധാന ശ്രീകോവിലിന് അടുത്തുള്ള കെട്ടിടത്തിൽ

ജമ്മു കാശ്മീരിലെ റിയാസി ജില്ലയില്‍ മാതാ വെെഷ്ണോ ദേവി ക്ഷേത്രത്തിനടുത്തുളള കെട്ടിടത്തില്‍ തീപിടിത്തം. ഇലക്‌ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രധാന ശ്രീകോവിലിന് കുറച്ചകലെയാണ് തീപിടിത്തം നടന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്ന് ജമ്മു പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ മുകേഷ് സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതുവരെ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ട്വിറ്റററില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്നും കറുത്ത പുക പുറത്തേക്ക് പരക്കുന്നത് കാണാവുന്നതാണ്.
റിയാസി ജില്ലാ കളക്ടര്‍ എസ്. ചരന്ദീപ് സിംഗുമായി സംസാരിച്ചതായും സ്ഥിതിഗതികള്‍ പരിഹരിക്കുന്നതായി അദ്ദേഹം അറിയിച്ചുവെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha

























