Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ചൈനയുടെ ആ അപ്രതീക്ഷിത നീക്കം! അതീവ ജാഗ്രതയോടെ ഇന്ത്യന്‍ സൈന്യം... ഏതു നിമിഷവും...

08 JUNE 2021 08:26 PM IST
മലയാളി വാര്‍ത്ത

ഒരു ഇടവേളയ്ക്ക് ശേഷം ചൈനീസ് സൈന്യം ലഡാക്ക് മേഖലയില്‍ പരിശീലനം പുന:രാരംഭിച്ചിരിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നത്. ഏറ്റവും ഒടുവിലായി കിഴക്കന്‍ ലഡാക്കിലാണ് ചൈനീസ് വ്യോമസേനയുടെ വ്യോമാഭ്യാസ പ്രകടനം നടത്തിയതായി വാർത്തകൾ പുറത്ത് വരുന്നത്.

ചൈനീസ് യുദ്ധ വിമാനങ്ങള്‍ നടത്തിയ വ്യോമാഭ്യാസം സംബന്ധിച്ച കാര്യങ്ങള്‍ രാജ്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അറിയിച്ചിട്ടുണ്ട്. ലഡാക്കിലെ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന വ്യോമമേഖലയിലായിരുന്നു ഈ പ്രകടനം നടന്നത്.

ജെ-11, ജെ- 16 എന്നിവട അടക്കമുള്ള ചൈനയുടെ 22 യുദ്ധവിമാനങ്ങളാണ് അഭ്യാസപ്രകടനം നടത്തിയത്. ചൈനയുടെ ഹോത്തന്‍, ഗാര്‍ ഗുണ്‍സ, കഷ്ഗര്‍ എന്നീ വ്യോമ താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് വ്യോമാഭ്യാസത്തില്‍ പങ്കെടുത്തത്.

എല്ലാത്തരം വിമാനങ്ങള്‍ക്കും പറന്നു പൊങ്ങാന്‍ സാധിക്കുന്ന വിധത്തില്‍ ഈ വിമാനത്താവളങ്ങള്‍ അടുത്തിടെ നവീകരിച്ചിട്ടുണ്ടായിരുന്നു.

ചൈനയുടെ വ്യോമ പരിധിക്കുള്ളില്‍ വെച്ചായിരുന്നു അഭ്യാസ പ്രകടനമെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. നേരത്തെ അതിര്‍ത്തിയിലുണ്ടായ സൈനിക വിന്യാസത്തിനു ശേഷം ഇന്ത്യന്‍ വ്യോമസേന മേഖലയില്‍ സ്ഥിരമായി മിഗ്-29 അടക്കമുള്ള വിമാനങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും ചൈനീസ് നീക്കം സൂക്ഷ്മമായി നിരീക്ഷികുന്നുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

നിയന്ത്രണ രേഖയില്‍ ഇന്ത്യയുടെ സാന്നിധ്യം ഉറപ്പിക്കുന്നതിന് വ്യോമസേന പതിവായി റഫാല്‍ വിമാനങ്ങള്‍ ലഡാക്ക് വ്യോമ മേഖലയില്‍ പറത്താറുണ്ട്. ചൈനയുടെ ഷിന്‍ജിയാങ്ങിലെയും ടിബറ്റന്‍ മേഖലകളിലെയും വ്യോമതാവളങ്ങളായ ഹോത്തന്‍, ഗാര്‍ ഗുണ്‍സ, കഷ്ഗര്‍, ഹോപ്പിങ്, ലിന്‍സി, പാന്‍ഗാട് എന്നിവയെ ഇന്ത്യ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം നേരത്തേ തന്നെ ലഡാക്കിന്‍റെ എതിര്‍ദിശയിലെ താഴ്വരകളുടെ താഴ്ന്ന പ്രദേശത്താണ് ചൈനീസ് കരസേനയുടെ പരിശീലനം ആരംഭിച്ചിരുന്നു. ലഡാക്കില്‍ ചൈനീസ് കരസേനയുടെ സാന്നിദ്ധ്യവും പരിശീലവും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യന്‍ കരസേന വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍ വര്‍ഷങ്ങളില്‍ ഇതേ സമയം ലഡാക്കിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യം സാധാരണ നിലയുറപ്പിക്കാറില്ല. എന്നാല്‍ കഴിഞ്ഞ സീസണിലെ പോരാട്ടങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ കരസേനയും വ്യോമസേനയും സംയുക്തമായിട്ടാണ് താവളങ്ങള്‍ നിര്‍മ്മിച്ചത്. ഇവിടെ സൈനികരുള്ളതിനാലാണ് ചൈനയുടെ നീക്കം പെട്ടന്ന് കണ്ടെത്താനായതെന്ന് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നിരവധി മിസൈല്‍ പ്രഹരശേഷിയുള്ള ടാങ്കറുകളുമായി താഴ് വരയിലെ കുന്നുകളിലും സമതലങ്ങളിലും അതിവേഗത്തില്‍ ഓടിച്ചു കൊണ്ടുള്ള പരിശീലനമാണ് ആരംഭിച്ചിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ശൈത്യകാലം തീര്‍ന്നതോടെ ചൈന സൈനിക മുന്നേറ്റത്തിന് തുടക്കം കുറിച്ച അതേ പ്രദേശത്താണ് കരസേനയുടെ പരിശീലനം തുടങ്ങി യിട്ടുള്ളത്. നിര്‍ദ്ദിഷ്ട നിയന്ത്രണമേഖലകളിലെ അവരവരുടെ പ്രദേശത്ത് 100 കിലോമീറ്റര്‍ മാറിയാണ് സൈനികരുള്ളത്.

കൊറോണ ദൗത്യങ്ങള്‍ക്കിടയിലും ഒരു പഴുതുപോലും ശത്രു സൈനിക നിരകള്‍ക്ക് കൊടുക്കാത്തവിധമാണ് ഇത്തവണ ഇന്ത്യയുടെ കിഴക്കന്‍ ലഡാക്കിലേയും കശ്മീരിലേയും പഞ്ചാബിലേയും സൈനിക വിന്യാസം.

എല്ലായിടത്തും സംയുക്ത സൈനിക താവളങ്ങളെ കേന്ദ്രീകരിച്ച് യാഥാസമയം സൈനികരെ ക്യാമ്പുകളിലേയ്ക്ക് എത്തിച്ചുകൊണ്ടുള്ള തന്ത്രം വിജയം കണ്ടിരിക്കുകയാണ്.

കൊടും ശൈത്യത്തിലും ലഡാക്കിലെ ഉയരംകൂടിയ മേഖലയില്‍ ഇന്ത്യന്‍ കരസേന സ്ഥാപിച്ച ക്യാമ്പുകള്‍ വര്‍ഷം മുഴുവന്‍ ഉപയോഗിക്കാന്‍ പാകത്തിനാണ് സജ്ജമാക്കിയിട്ടുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (3 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (8 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (9 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (9 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (9 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends