കുടുംബത്തിന്റെ മാനം കളയാന്‍... ഗാന്ധിജിയുടെ കൊച്ചുമകള്‍ക്ക് പണംതട്ടിപ്പ് കേസില്‍ ദക്ഷിണാഫ്രിക്കയില്‍ ഏഴു വര്‍ഷം തടവുശിക്ഷ

മഹാത്മ ഗാന്ധിയുടെ കൊച്ചുമകള്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ ഏഴു വര്‍ഷം തടവുശിക്ഷ. പണം തട്ടിപ്പ്, വ്യാജരേഖ ചമക്കല്‍ എന്നീ കേസുകളില്‍ പ്രതിയായ 56 വയസുള്ള ആശിഷ് ലത രാംഗോബിനാണ് ഡര്‍ബന്‍ പ്രത്യേക വാണിജ്യ കുറ്റകൃത്യ കോടതി ശിക്ഷ വിധിച്ചത്. പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തക ഇള ഗാന്ധിയുടെയും പരേതനായ മേവ രാം ഗോബിന്ദിന്റെയും മകളാണ് ആശിഷ് ലത റാംഗോബിന്‍.
ഇന്ത്യയില്‍ നിന്ന് ഇല്ലാത്ത ചരക്കിന് ഇറക്കുമതിയും കസ്റ്റംസ് തീരുവയുമുണ്ടെന്ന് വ്യാജരേഖ ഉണ്ടാക്കി വ്യവസായിയായ എസ്.ആര്‍ മഹാരാജില്‍ നിന്ന് ആറ് ദശലക്ഷം രൂപ തട്ടിയെടുത്ത് വഞ്ചിച്ചെന്നാണ് ലതക്കെതിരായ കുറ്റം. കച്ചവടത്തിന്റെ ലാഭ വിഹിതം നല്‍കാമെന്ന് ലത വാഗ്ദാനം ചെയ്തതായും മഹാരാജ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2015ലാണ് ലത രാംഗോബിനെതിരായ കേസില്‍ ഡര്‍ബന്‍ കോടതി വിചാരണ ആരംഭിച്ചത്.
2015 ആഗസ്റ്റിലാണ് വസ്ത്രങ്ങള്‍, ലിനന്‍, പാദരക്ഷകള്‍ എന്നിവ ഇറക്കുമതിയും നിര്‍മ്മിക്കുകയും ചെയ്യുന്ന ന്യൂ ആഫ്രിക്ക അലയന്‍സ് ഫുട് വെയര്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഡയറക്ടര്‍ എസ്.ആര്‍. മഹാരാജിനെ ലത സന്ദര്‍ശിക്കുന്നത്. ലാഭവിഹിത അടിസ്ഥാനത്തില്‍ മഹാരാജിന്റെ കമ്ബനി ധനസഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു.
തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് നെറ്റ്‌കെയറിനായി മൂന്ന് ലിനന്‍ പാത്രങ്ങള്‍ ഇറക്കുമതി ചെയ്തതായി മഹാരാജിനെ ലത അറിയിക്കുന്നു. ഇറക്കുമതി ചെലവുകള്‍ക്കും കസ്റ്റംസിനും പണം നല്‍കുന്നതിന് സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും തുറമുഖത്തെ സാധനങ്ങള്‍ വാങ്ങിക്കാന്‍ പണം ആവശ്യമാണെന്നും ലത പറഞ്ഞു.
ഇതിനായി 6.2 ദശലക്ഷം രൂപ വേണമെന്ന് മഹാരാജിനോട് ലത ആവശ്യപ്പെട്ടു. പണം ലഭിക്കാന്‍ സാധനം ഓര്‍ഡര്‍ ചെയ്തതിന്റെ രസീത് ലത കാണിക്കുകയും ചെയ്തു. പിന്നീട് സാധനങ്ങള്‍ വിതരണം ചെയ്‌തെന്നും പണമടക്കേണ്ട സമയമായെന്നും ചൂണ്ടിക്കാട്ടി നെറ്റ് കെയറിന്റെ ഇന്‍വോയ്‌സും ഡെലിവറി കുറിപ്പും മഹാരാജിന് അയച്ചുകൊടുത്തു.
പിന്നീട് പണമടച്ചതായി നെറ്റ് കെയറിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് മഹാരാജിന് ലത സ്ഥിരീകരണ സന്ദേശവും അയച്ചു. എന്നാല്‍, രേഖകള്‍ കെട്ടിച്ചമച്ചതാണെന്നും നെറ്റ് കെയറിന് ലതയുമായി യാതൊരു ബന്ധവുമില്ലെന്നും കണ്ടെത്തിയ മഹാരാജ്, ലതക്കെതിരെ പരാതി നല്‍കുകയാണ് ചെയ്തതെന്നും നാഷണല്‍ പ്രോസിക്യൂഷന്‍ അതോറിറ്റി (എന്‍.പി.എ) വക്താവ് നതാഷ കാര പറഞ്ഞതായി മിഡ് ഡേ ന്യൂസ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha

























