സി.ആര്‍.പി.എഫ് ജവാന്‍ സഹപ്രവര്‍ത്തകനെ കൊന്നശേഷം സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു

സി.ആര്‍.പി.എഫ് ജവാന്‍ സഹപ്രവര്‍ത്തകനെ കൊന്നതിന് ശേഷം സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. ജാര്‍ഖണ്ഡിലെ ചത്ര ജില്ലാ ആസ്ഥാനത്ത് നിന്ന് 17 കിലോമീറ്റര്‍ അകലെ ഐ.ടി.ഐ കോളജ് ഓഫ് സിമാരിയ പൊലീസ് സ്‌റ്റേഷന്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന കോവിഡ് ഐസ്വലേഷന്‍ കെട്ടിടത്തിലാണ് സംഭവം. രാജസ്ഥാന്‍ സ്വദേശി കലുറാം ഗുര്‍ജാര്‍ (35) ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ ഹരിയാന സ്വദേശി രവീന്ദ്ര കുമാര്‍ (40) ആണ് വെടിയേറ്റു മരിച്ചത്. സംഭവ സമയത്ത് ഇരുവരും മുറിയില്‍ തനിച്ചായിരുന്നു.
രണ്ടു ജവാന്മാരും സംഭവസ്ഥലത്തു തന്നെ മരിച്ചു. ജവാന്‍മാരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായും സംഭവം അന്വേഷിച്ചു വരികയാണെന്നും ചത്ര എസ്.പി റിസാബ് ഝാ പറഞ്ഞു. എസ്.പി ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും 190 സി.ആര്‍.പി.എഫ് ബറ്റാലിയന്‍ കമാന്‍ഡന്റ് പവന്‍ കുമാറും സംഭവ സ്ഥലത്തെത്തി.
https://www.facebook.com/Malayalivartha

























