Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മോദിയുമായി തിരക്കിട്ട് ചർച്ച നടത്തി താക്കറെ... രാഷ്ട്രീയകേന്ദ്രങ്ങളിലെ പിരുമുറുക്കം ശക്തം... ആ പ്രഖ്യാപനം ഉടൻ!

08 JUNE 2021 09:37 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയകേന്ദ്രങ്ങളില്‍ ഇപ്പോൾ വലിയ ചര്‍ച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് പ്രധാന മന്ത്രി നരോന്ദ്ര മോദിയുമായുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കൂടിക്കാഴ്ച. അത്തരം കൂടിക്കാഴ്ചകളില്‍ ഒരു തെറ്റുമില്ലെന്ന് ഉദ്ധവ് താക്കറെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

പാക്കിസ്ഥാന്‍ നേതാവ് നവാസ് ഷെറീഫിനെ അല്ല കാണാൻ പോയത് മറിച്ച് ഇന്ത്യയുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ ആണ് താൻ കാണാന്‍ പോയതെന്നാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തത്.

തന്റെ പാര്‍ട്ടിയും ബിജെപിയും തമ്മില്‍ വേര്‍പിരിഞ്ഞുവെങ്കിലും ബന്ധം അവസാനിച്ചിട്ടില്ല എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉദ്ധവ് താക്കറെ, ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ അജിത് പവാര്‍, കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ എന്നിവരാണ് ഇന്ന് പ്രധാനമന്ത്രിയെ കണ്ട് സംസ്ഥാനത്തെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്. ഒന്നര മണിക്കൂറോളം നീണ്ട ചർച്ചകൾക്കൊടുവിൽ പ്രധാനമന്ത്രിയും താക്കറെയും തമ്മില്‍ ഒറ്റയ്ക്ക് സംസാരിക്കുകയും ചെയ്തിരുന്നു.

'ഇന്ന് രാഷ്ട്രീയമായി ഞങ്ങള്‍ അവര്‍ക്കൊപ്പമല്ല, പക്ഷെ ഞങ്ങളുടെ ബന്ധം അവസാനിച്ചുവെന്ന് അതിനര്‍ഥമില്ല'- പ്രധാനമന്ത്രിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കി. അരമണിക്കൂറോളം ഇരുവരും സംസാരിച്ചതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

'പ്രധാനമന്ത്രിയെ പ്രത്യേകം കണ്ടതില്‍ തെറ്റൊന്നുമില്ല. പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിനെ കാണാന്‍ ഞാന്‍ പോയിട്ടില്ല. ഞാന്‍ വ്യക്തിപരമായി കണ്ടിട്ടുണ്ടെങ്കില്‍ എന്താണ് തെറ്റ്. അതില്‍ എന്താണ് തെറ്റ്? എന്നാണ് താക്കറെ ചോദിക്കുന്നു.

2019-ലാണ് ശിവസേന എന്‍ഡിഎ വിട്ട് എന്‍സിപിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. മഹാ വികാസ് അഘാടി സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് മോദിയും താക്കറെയും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരണം തേടിയപ്പോള്‍ ശിവസേന നേതാവ് സഞ്ജയ് റാവത്തും എന്‍സിപി സംസ്ഥാന അധ്യക്ഷനും ജലവിഭവ വകുപ്പ് മന്ത്രിയുമായ ജയന്ത് പാട്ടീലും മുംബൈയില്‍ പ്രതികരിക്കുകയുണ്ടായി.

'മഹാ വികാസ് അഘാടി സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കും. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പ്രത്യേകം കൂടിക്കാഴ്ച നടത്തിയതില്‍ ആശങ്കപ്പെടാനൊന്നുമില്ല. എംവിഎ സര്‍ക്കാരിന് ഭീഷണിയില്ല' എന്നുമാണ് പാട്ടീല്‍ പറഞ്ഞത്. മറാത്ത, പിന്നാക്ക വിഭാങ്ങള്‍ക്കുള്ള സംവരണം, ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള 12 പേരുടെ നാമനിര്‍ദേശം, ജിഎസ്ടി നഷ്ടപരിഹാരത്തുകയുടെ കുടിശിഖ വിതരണം തുടങ്ങിയ ഒട്ടേറെ വിഷങ്ങള്‍ താക്കറെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തു.

മഹാരാഷ്ട്രയിലെ മറാഠ വിഭാഗത്തെ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കാവസ്ഥയില്‍ നിൽക്കുന്നവരായി പ്രഖ്യാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം പ്രധാനമന്ത്രിക്ക് ഉദ്ധവ് കത്തെഴുതിയിരുന്നു.

വിദ്യാഭ്യാസത്തിനും (12 ശതമാനം), ജോലിക്കും (13 ശതമാനം) സാമൂഹികവും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ജാതിക്കാർക്കുള്ള സംവരണം സംസ്ഥാനത്തെ മറാഠികൾക്കും വേണമെന്നാണു ഉദ്ധവിന്റെ ആവശ്യം.

2018ൽ ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരാണ് മറാഠികൾക്ക് സംവരണം ഏർപ്പെടുത്തിയത്. കഴിഞ്ഞ മേയ് 31നു 10 ശതമാനം സംവരണം അടക്കം സാമ്പത്തിക പിന്നാക്കാവസ്ഥാ വിഭാഗങ്ങൾക്കുള്ള ആനുകൂല്യവും മറാഠ ജനതയ്ക്കു സർക്കാർ നൽകി.

ഭരണഘടനാവിരുദ്ധം എന്ന ആമുഖത്തോടെയാണു മറാഠ സംവരണം സുപ്രീം കോടതി കഴിഞ്ഞ ആഴ്ച നിർത്തലാക്കിയത്. സംവരണം അംഗീകരിച്ചുകൊണ്ടുള്ള ബോംബെ ഹൈക്കോടതി തീരുമാനവും സുപ്രീം കോടതി റദ്ദാക്കി.

മഹാരാഷ്ട്ര രാഷ്ട്രീയത്തെ ദുർബലമാക്കാനുള്ള നീക്കങ്ങൾക്കെതിരെ ഡൽഹിയിൽ പോരാട്ടങ്ങൾ നടത്തുമെന്നുള്ള ശിവസേന മുഖപത്രം സാമ്നയിലെ മുഖപ്രസംഗത്തിനു പിന്നാലെയാണു ഉദ്ധവ്, നരേന്ദ്ര മോദിയെ സന്ദർശിച്ചത് എന്നതും ശ്രദ്ധേയമാണ്.

ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടത്തിൽ മഹാരാഷ്ട്രയ്ക്കുള്ള ദുരിതാശ്വാസം സംബന്ധിച്ചുള്ള കാര്യങ്ങളും പ്രധാനമന്ത്രിയുമായി ഉദ്ധവ് ചർച്ച ചെയ്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (3 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (8 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (9 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (9 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (9 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends