സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍; കോവിഷീല്‍ഡിന് 780 രൂപ, കോവാക്‌സിന് 1410 രൂപ

സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറങ്ങി. സ്വകാര്യ ആശുപത്രികള്‍ വാക്‌സിന് വില കൂട്ടി വില്‍പ്പന നടത്തി ലാഭമുണ്ടാക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. കേന്ദ്ര ഉത്തരവ് പ്രകാരം കോവിഷീല്‍ഡ് വാക്‌സിന് പരമാവധി 780 രൂപയും കോവാക്‌സിന് പരമാവധി 1410 രൂപയും റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുട്‌നിക്‌വി വാക്‌സിന് 1145 രൂപയും ഈടാക്കാം. ടാക്‌സ്, 150 രൂപ സര്‍വീസ് ചാര്‍ജ് എന്നിവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. വാക്‌സിന്‍ ഡോസിന് അഞ്ചുശതമാനം ജിഎസ്ടിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഷീല്‍ഡ് 30 രൂപ, കൊവാക്‌സിന്‍ 60 രൂപ, സ്പുട്‌നിക് ഢ 47 രൂപ എന്നിങ്ങനെയാണ് ജിഎസ്ടി നിരക്ക്.
സ്വകാര്യ ആശുപത്രികള്‍ വാക്‌സിനേഷന് 150 രൂപയില്‍ കൂടുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്നും സ്വകാര്യ ആശുപത്രികളിലെ വാക്‌സിന്‍ വിതരണം സംസ്ഥാന സര്‍ക്കാരുകള്‍ നിരീക്ഷിക്കണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ കോവിഡ് വാക്‌സിനേഷന്‍ നയവുമായി ബന്ധപ്പെട്ട് പരിഷ്‌കരിച്ച നിര്‍ദേശങ്ങള്‍ ഇതിനോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ദേശീയ കോവിഡ് വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ വേഗത, സംഭരണം, വിതരണം, ധനവിനിയോഗം, എന്നിവ സംബന്ധിച്ച് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് പല സംസ്ഥാനങ്ങളും അറിയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത്, ദേശീയ കോവിഡ് വാക്‌സിനേഷന്‍ നയം പരിഷ്‌കരിക്കുന്നതായാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha

























