ബസ് എക്‌സ്‌കവേറ്ററുമായി കൂട്ടിയിടിച്ച് അപകടം; 16 പേര്‍ മരിച്ചു; 30ഓളം പേര്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനടുത്ത് ബസ് എക്‌സ്‌കവേറ്ററുമായി കൂട്ടിയിടിച്ച് 16 പേര്‍ മരിച്ചു. 30ഓളം പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. കാണ്‍പൂരിനടുത്തുള്ള സചെണ്ടിയിലാണ് യുപി റോഡ്‌വേയ്‌സിന്റെ ശതാബ്ദി എസി ബസ്സ് മൂന്നു ചക്രങ്ങളുള്ള ജെസിബി ലോഡറുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ് തകര്‍ന്നു. കാണ്‍പൂരില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന ബസ് അമിതവേഗത്തിലായതാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപോര്‍ട്ടുകള്‍.
ഇതുവരെ 15 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സംഭവസ്ഥലത്തെ പോലിസ് സ്ഥിരീകരിച്ചു. ഒരു ഡസനിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരെ ലാലാ ലജ്പത് റായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡപകടത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കടുത്ത ദുഖം പ്രകടിപ്പിക്കുകയും മുതിര്‍ന്ന പോലീസ് ഉദ്യോസ്ഥരോട് ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























