ഉത്തേജക മരുന്ന് കുത്തിവെച്ച് പതിനാറുകാരിയെ പീഡിപ്പിച്ച് എട്ടു വർഷം; ഇക്കാലമത്രയും താൻ നേരിട്ട അതിക്രമങ്ങൾ വ്യക്തമാക്കി 27 പേജുള്ള പരാതി... ക്രൂരമായ സംഭവവുമായി ബന്ധപ്പെട്ട് യുവദമ്പതികൾ പോലീസ് പിടിയിൽ

പതിനാറുകാരിക്ക് മുംബൈയിലെ അന്ധേരിയില്‍ ക്രൂരമായ ലൈംഗികപീഡനം. ഉത്തേജക മരുന്ന് കുത്തിവെച്ച് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത് എട്ടുവർഷം. ക്രൂരമായ സംഭവവുമായി ബന്ധപ്പെട്ട് യുവദമ്പതികള്‍ക്കെതിരെ പോലീസിൽ പരാതിനൽകി പെൺകുട്ടി.
ലൈംഗിക ഉത്തേജനമരുന്നുകള്‍ നല്‍കിയ ശേഷമായിരുന്നു പെണ്‍കുട്ടിയെ പീഡനത്തിന് വിധേയമാക്കിയിരുന്നത്. ഇന്‍ജക്ഷന്‍ രൂപത്തിലും മരുന്നായും ആയിരുന്നു ലൈംഗിക ഉത്തേജന മരുന്നുകള്‍ പെണ്‍കുട്ടിക്ക് നല്‍കിയിരുന്നത്. തനിക്കെതിരെ നടന്ന ആക്രമണം ഇയാളുടെ ഭാര്യയുടെ അറിവോടു കൂടെയായിരുന്നെന്നും പരാതിയില്‍ പെണ്‍കുട്ടി പറയുന്നുണ്ട്.
പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് ദമ്പതികളെ കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ദമ്പതികള്‍ ആരോപിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരനെയും ഇയാളുടെ പത്തൊമ്പതു വയസുള്ള മകനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുമായി പ്രണയത്തിലാകാന്‍ ഇയാള്‍ മകനോട് ആവശ്യപ്പെട്ടിരുന്നു.
അങ്ങനെ, പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്ന് പണം തട്ടാനുള്ള ശ്രമത്തിനാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. താന്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് 27 പേജുള്ള നോട്ടിലാണ് പെൺകുട്ടി വിശദമായി പരാതി എഴുതിയിരിക്കുന്നത് ഇത് പൊലീസിന് ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























