പാർട്ടിക്കിടെ പരിചയക്കാരാകുന്നു... ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഇൻസ്റ്റാഗ്രാം വഴി ചാറ്റുകളായി!! അവസാനം 22കാരൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വലവിരിച്ചത്; പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങളും വിവരങ്ങളും പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി

മുംബൈയിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത യുവാവ് പിടിയിലായി. ഇൻസ്റ്റാഗ്രാം സുഹൃത്ത് പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങളും വിവരങ്ങളും പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പണവും സ്വർണ്ണവും കൈക്കലാക്കിയത്. 2.5 ലക്ഷം രൂപയുടെ വസ്തുക്കൾ നഷ്ടപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.
പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ഇഷാൻ പട്ടേൽ എന്ന 22കാരനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെകുറിച്ച് പോലീസിന്റെ വിശദീകരണം ഇങ്ങനെ, ഒരു പാർട്ടിക്കിടെ പരിചയപ്പെട്ട ഇവർ ഇൻസ്റ്റഗ്രാമിലൂടെയാണ് അടുക്കുന്നത്.
ഫെബ്രുവരിയിലാണ് ഇരുവരും ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം തുടങ്ങുന്നത്. പിന്നാലെ കൂടുതൽ അടുക്കുകയായിരുന്നു. ഇതോടെ പെൺകുട്ടി വിവരങ്ങൾ പങ്കുവെക്കുകയും ചിത്രങ്ങൾ അയച്ച് കൊടുക്കുകയും ചെയ്തു.
ചിത്രങ്ങൾ സ്വന്തമാക്കിയതിന് പിന്നാലെയാണ് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്താൻ തുടങ്ങുന്നത്. സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും പരസ്യമാക്കുമെന്നായിരുന്നു ഭീഷണി. മാതാപിതാക്കളെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തി.
ഭയന്നതോടെയാണ് പെൺകുട്ടി പണവും സ്വർണവും നൽകിയത്. എന്നാൽ യുവാവ് കൂടുതൽ പണം ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചു.
വിവരമറിഞ്ഞ രക്ഷിതാക്കൾ ശനിയാഴ്ച അമ്പോളി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പട്ടേലിനെതിരെ ഐപിസി 384, 506, 509 വകുപ്പുകൾ പ്രകാരവും പോക്സോ, ഐടി നിയമങ്ങളിലെ അനുബന്ധ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഞായറാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കുകയും ചെയ്തു.
അതേസമയം, പതിനാറുകാരിക്ക് മുംബൈയിലെ അന്ധേരിയില്‍ ക്രൂരമായ ലൈംഗികപീഡനം. ഉത്തേജക മരുന്ന് കുത്തിവെച്ച് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത് എട്ടുവർഷം. ക്രൂരമായ സംഭവവുമായി ബന്ധപ്പെട്ട് യുവദമ്പതികള്‍ക്കെതിരെ പോലീസിൽ പരാതിനൽകി പെൺകുട്ടി.
ലൈംഗിക ഉത്തേജനമരുന്നുകള്‍ നല്‍കിയ ശേഷമായിരുന്നു പെണ്‍കുട്ടിയെ പീഡനത്തിന് വിധേയമാക്കിയിരുന്നത്. ഇന്‍ജക്ഷന്‍ രൂപത്തിലും മരുന്നായും ആയിരുന്നു ലൈംഗിക ഉത്തേജന മരുന്നുകള്‍ പെണ്‍കുട്ടിക്ക് നല്‍കിയിരുന്നത്. തനിക്കെതിരെ നടന്ന ആക്രമണം ഇയാളുടെ ഭാര്യയുടെ അറിവോടു കൂടെയായിരുന്നെന്നും പരാതിയില്‍ പെണ്‍കുട്ടി പറയുന്നുണ്ട്.
പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് ദമ്പതികളെ കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ദമ്പതികള്‍ ആരോപിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരനെയും ഇയാളുടെ പത്തൊമ്പതു വയസുള്ള മകനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുമായി പ്രണയത്തിലാകാന്‍ ഇയാള്‍ മകനോട് ആവശ്യപ്പെട്ടിരുന്നു.
അങ്ങനെ, പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്ന് പണം തട്ടാനുള്ള ശ്രമത്തിനാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. താന്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് 27 പേജുള്ള നോട്ടിലാണ് പെൺകുട്ടി വിശദമായി പരാതി എഴുതിയിരിക്കുന്നത് ഇത് പൊലീസിന് ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























