കനത്ത മഴ... വെള്ളപ്പൊക്കഭീതിയില്‍ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളും മുംബൈ നഗരവും

കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കഭീതിയില്‍ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളും മുംബൈ നഗരവും. പ്രവചിച്ചതിനും ഒരു ദിവസം മുമ്പാണ് മണ്‍സൂണ്‍ സംസ്ഥാനത്തെത്തിയത്.
കനത്ത മഴയില്‍ റോഡുകളും സബ്‌വേയും മുങ്ങുകയും ട്രെയിന്‍ -വാഹന ഗതാഗതം തടസപ്പെടുകയും ചെയ്തു. പ്രതീക്ഷിച്ചതിലും കനത്ത മഴയാണ് ലഭിക്കുന്നത്. ജൂണ്‍ മൂന്നിന് കാലവര്‍ഷം കേരളത്തില്‍ എത്തിയിരുന്നു. ഇവിടെ ജൂണ്‍ 10ന് എത്തുമെന്നായിരുന്നു നിഗമനമെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ നഗരത്തിലും മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിലും കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. നിരവധി റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ ബൈക്ക് യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ യാത്ര ദുഷ്‌കരമായി. ലോക്കല്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























