വാക്‌സിന് പാഴാക്കിയാല്‍ പിഴയിടും: സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി കേന്ദ്രത്തിന്റെ മാര്‍ഗ്ഗരേഖ

അല്പമെങ്കിലും പാഴാക്കിയാല്‍.... പിന്നെ വമ്പന്‍ ശിക്ഷ നല്‍കും.... സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം...ആ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്ത്....ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ കേന്ദ്രം വാക്‌സിന്‍ സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു....
കേന്ദ്രം സൗജന്യമായി നല്‍കുന്ന വാക്‌സിന്‍ പാഴാക്കിയാല്‍ സംസ്ഥാനങ്ങളുടെ വിഹിതം കുറയ്ക്കും എന്ന മുന്നറിയിപ്പോടെയാണ് പുതിയ വാക്‌സിന്‍ നയത്തിന്റെ മാര്‍ഗരേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. ജനസംഖ്യ, രോഗബാധയുടെ തോത്, വാക്‌സിനേഷന്‍ പുരോഗതി എന്നിവ അടിസ്ഥാനമാക്കിയാകും സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുവാന്‍ തിരഞ്ഞെടുക്കുന്നത്. അത് പാഴാക്കിയാല്‍ വിഹിതം കുറയ്ക്കുമെന്നും അറിയിച്ചിരിക്കുകയാണ്.
മാര്‍ഗരേഖ പ്രകാരം, രാജ്യത്ത് നിര്‍മ്മിക്കുന്ന വാക്‌സിന്റെ 75ശതമാനവും കേന്ദ്രസര്‍ക്കാര്‍ വാങ്ങി സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന രീതിയിലാണ്. സ്വകാര്യ ആശുപത്രികള്‍ക്കുള്ള 25 ശതമാനം വാക്‌സിന്റെ വില നിര്‍മ്മാതാക്കള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കണമെന്നും വിലയില്‍ മാറ്റമുണ്ടായാലും പ്രസിദ്ധീകരിക്കണമെന്നും പറഞ്ഞിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച പ്രഖ്യാപിച്ച വാക്‌സിന്‍ നയത്തിന്റെ മാര്‍ഗരേഖ ജൂണ്‍ 21ന് നിലവില്‍ വരും.മാര്‍ഗരേഖയിലെ പ്രസക്ത ഭാഗങ്ങള്‍:ഇങ്ങനെയാണ്ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണിപ്പോരാളികള്‍, 45 വയസിന് മുകളിലുള്ളവര്‍, രണ്ടാം ഡോസ് കിട്ടാനുള്ളവര്‍, 18 വയസിന് മുകളിലുള്ളവര്‍ എന്നീ മുന്‍ഗണനാ ക്രമത്തില്‍ വാക്‌സിന്‍ നല്‍കിയിരിക്കണം.
18 കഴിഞ്ഞവരുടെ മുന്‍ഗണനാക്രമം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്.സംസ്ഥാനങ്ങളുടെ വാക്‌സിന്‍ വിഹിതം കേന്ദ്രം മുന്‍കൂട്ടി അറിയിക്കും. സംസ്ഥാനങ്ങള്‍ അത് പ്രസിദ്ധീകരിക്കണം. കിട്ടുന്ന വാക്‌സിന്‍ ജില്ലാ കേന്ദ്രങ്ങള്‍ക്ക് അനുവദിച്ച്, ജനങ്ങളില്‍ കൃത്യമായി എത്തുന്നുവെന്ന് ഉറപ്പാക്കണം.
നിര്‍മ്മിക്കുന്ന വാക്‌സിന്റെ 25ശതമാനം സ്വകാര്യ ആശുപത്രികള്‍ വഴി. ഡിമാന്‍ഡ് അനുസരിച്ച് വലിപ്പച്ചെറുപ്പവും ഗ്രാമ-നഗര വ്യത്യാസവും ഇല്ലാതെ വാക്‌സിന്‍ ലഭ്യത ഉറപ്പാക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്കുള്ള വിഹിതം സംസ്ഥാനങ്ങള്‍ തീരുമാനിക്കണം. വാക്‌സിനായി സ്വകാര്യ ആശുപത്രികള്‍ നാഷണല്‍ ഹെല്‍ത്ത് അതോറിട്ടിയില്‍ പണം അടയ്ക്കണം.സ്വകാര്യ ആശുപത്രികള്‍ വാക്‌സിന് സര്‍വീസ് ചാര്‍ജായി 150രൂപയില്‍ കൂടുതല്‍ ഈടാക്കരുത്. സംസ്ഥാനങ്ങള്‍ ഇതുറപ്പാക്കണം.എല്ലാ വരുമാനക്കാര്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ വഴി സൗജന്യ വാക്‌സിന് അര്‍ഹതയുണ്ടെങ്കിലും ആവശ്യമുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികള്‍ വഴി പണം നല്‍കി കുത്തിവയ്‌പെടുക്കാം.നിര്‍ദ്ധന വിഭാഗക്കാര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് വഴിയുള്ള ഇലക്ട്രോണിക് വൗച്ചര്‍ നല്‍കി സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്‌സിന്‍ ലഭ്യമാക്കാം.കൊവിന്‍ ആപ്പ് വഴി സംഘമായി വാക്‌സിന്‍ രജിസ്‌ട്രേഷന് സൗകര്യമൊരുക്കാം.
അതേസമയം കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയംമാറ്റത്തിലൂടെ സംസ്ഥാന സര്‍ക്കാരിന് ആയിരം കോടി രൂപയുടെ താത്കാലിക ആശ്വാസമാണ് കിട്ടുന്നത്. 18-നും നാല്പത്തഞ്ചിനും ഇടയിലുള്ളവര്‍ക്കുകൂടി സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് സര്‍ക്കാരിന് ആശ്വാസകരമാകുന്നത്.
18-നും 45-നുമിടയിലുള്ളവര്‍ക്ക് നല്‍കാനായി സംസ്ഥാനങ്ങള്‍ കമ്പനികളില്‍നിന്ന് വാക്‌സിന്‍ നേരിട്ട് വാങ്ങണമെന്നായിരുന്നു നേരത്തേ കേന്ദ്ര നിലപാട്. എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന പ്രഖ്യാപനം നടപ്പാക്കാനായി ഇതോടെ സംസ്ഥാന സര്‍ക്കാര്‍ വാക്‌സിന്‍ സംഭരണത്തിന് മറ്റുവഴികള്‍ തേടുകയായിരുന്നു.
https://www.facebook.com/Malayalivartha

























