മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി.
ബുധനാഴ്ച ഹരജി പരിഗണിച്ച കര്‍ണാടക ഹൈകോടതി ഇ.ഡിയുടെ അഭ്യര്‍ഥന മാനിച്ചാണ് ഹരജി പരിഗണിക്കുന്നത് ജൂണ്‍ 16ലേക്ക് മാറ്റിയത്. കേസില്‍ ഇ.ഡിക്ക് വേണ്ടി ഹാജരാവാറുള്ള അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവിന് കോവിഡ് ബാധിച്ചതിനാല്‍ ഹരജി ജൂണ്‍ 14ലേക്ക് മാറ്റിവെക്കണമെന്ന് ജൂണ്‍ രണ്ടിന് കോടതിയില്‍ ഇ.ഡി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഹരജി പരിഗണിക്കുന്നത് ഒമ്ബതിലേക്കാണ് അന്ന് കോടതി മാറ്റിയത്. എസ്.വി രാജു കോവിഡ് മുക്തമായി തിരിച്ചെത്താത്തതിനാല്‍ ഹരജി പരിഗണിക്കുന്നത് മാറ്റണമെന്ന് ഇ.ഡി കോടതിയില്‍ ആവര്‍ത്തിച്ചു.
ഇ.ഡിയുടെ ആവശ്യം പരിഗണിച്ച കോടതി ഹരജി പരിഗണിക്കുന്നത് ജൂണ്‍ 16ലേക്ക് മാറ്റുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
നവംബര്‍ 11നുശേഷം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ബിനീഷ്. അഡീഷനല്‍ സോളിസിറ്റര്‍ ജനറലിന് ഹാജരാവാന്‍ കഴിയുന്നതുവരെ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























