വടിവാള്‍ കൊണ്ട് പിറന്നാള്‍ കേക്ക് മുറിച്ചു; സമൂഹ മാധ്യമങ്ങളിൽ വൈറലായി വിഡിയോ! ആറു യുവാക്കള്‍ അറസ്റ്റില്‍

വടിവാള്‍ കൊണ്ട് ജന്മദിന കേക്ക് മുറിച്ച ആറു യുവാക്കള്‍ അറസ്റ്റില്‍. ചെന്നൈ കണ്ണകി നഗറിലാണ് സംഭവം. ദിനേശ് (19), രാജേഷ് (18), സുനില്‍ (19), നവീന്‍ കുമാര്‍ (19), അപ്പു (18),കാര്‍ത്തിക് അഥവാ ബീഡി എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച കണ്ണകി നഗറിലെ ഹൗസിങ് ബോര്‍ഡ് ക്വോര്ട്ടെഴ്സില് സുനിലിന്‍റെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് സംഭവം. ജന്മദിന കേക്ക് വടിവാള്‍ ഉപയോഗിച്ച് മുറിക്കുകയായിരുന്നു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
കണ്ണകി നഗറില്‍ തന്നെ താമസിക്കുന്ന യാഗേശ്വരന്‍ എന്ന വ്യക്തിയുടെ പരാതിയില്‍ പിന്നീട് പൊലീസ് കേസെടുക്കുകയും ചെയ്തു. മാരകായുധം ഉപയോഗിച്ചതിനും ഉച്ചത്തില്‍ പാട്ടുവെച്ച് അയല്‍ക്കാര്‍ക്ക് ശല്യമുണ്ടാക്കിയതിനുമാണ് പോലീസ് കേസ്.
https://www.facebook.com/Malayalivartha

























