സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡ് ബാധിതയെ ബലാത്സംഗം ചെയ്യാന്‍ ആംബുലന്‍സ് ഡ്രൈവറുടെ ശ്രമം, കയ്യോടെ പിടികൂടി

കല്‍ബുര്‍ഗിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡ് ബാധിതയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ കയ്യോടെ പിടികൂടി. ഗുല്‍ബര്‍ഗ ഇന്‍സ്റ്റിറ്റിയൂറ്റഷന്‍ ഓഫ് മെഡിക്കല്‍ സെയന്‍സില്‍ നെഞ്ചുവേദനയെ തുടര്‍ന്നാണ് 25കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ തുടരുന്നതിനിടെ ചൊവ്വാഴ്ച രാത്രി ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.
യുവതിയുടെ നിലവിളി കേട്ട് മറ്റ് രോഗികള്‍ ഒച്ചവെച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha

























