ലോകത്തിലാദ്യമായി ലിക്വിഡ് നാനോ യൂറിയ കർഷകർക്ക് ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി കശ്മീർ: നിർണായക നീക്കം അറിയിച്ച് ലെഫ്. ജനറൽ മനോജ് സിൻഹ

ജമ്മു കാശ്മീരിലെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ പല പദ്ധതികളും അവിടെ ലക്ഷ്യമിട്ടിരുന്നു... ഇപ്പോൾ ഇതാ ആ ലക്ഷ്യങ്ങളെല്ലാം നിറവേറ്റുന്ന തരത്തിലുള്ള വിവരങ്ങളാണ് അവിടെ നിന്നും പുറത്തു വരുന്നത്...
ജമ്മുകശ്മീരിലെ കാർഷിക മേഖലയിൽ പുതിയ മാറ്റങ്ങൾ സംഭവിച്ചിരിക്കുകയാണ്. കാർഷിക മേഖലയിൽ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മേന്മകൈവരിക്കാനും ഉൽപ്പാദനം വർദ്ധിപ്പിക്കാനുമുള്ള പരിഷ്‌ക്കാരങ്ങളാണ് ഇപ്പോൾ നടപ്പാക്കുന്നത്. ലോകത്തിലാദ്യമായി ലിക്വിഡ് നാനോ യൂറിയ കർഷകർക്ക് ലഭ്യമാക്കുന്ന പദ്ധതിയാണ് നടപ്പിലാകുന്നതെന്ന് ലെഫ്. ജനറൽ മനോജ് സിൻഹ വ്യക്തമാക്കി.
മണ്ണിന്റെ ഫലപുഷ്ടി കുറഞ്ഞത് ജമ്മുകശ്മീരിലെ ഉൽപ്പാദനത്തെ സാരമായി തന്നെ ബാധിച്ചിരുന്നു. എന്നാൽ ഇതിനുള്ള ശാശ്വതപരിഹാരമാണ് ഉണ്ടായിരിക്കുന്നതെന്നും സിൻഹ പറഞ്ഞു.ഗുജറാത്തിലെ എഫ്‌കോ വളം നിർമ്മാണശാലയാണ് കശ്മീരിലേക്ക് യൂറിയ എത്തിക്കുന്നത്. വെർച്വൽ സംവിധാന ത്തിലൂടെ ചരക്കുനീക്കം മനോജ് സിൻഹ ഫ്‌ലാഗ് ഓഫ് ചെയ്തു.15000 കുപ്പി ദ്രവ യൂറിയയാണ് ആദ്യഘട്ടത്തിൽ എത്തുന്നത്. സാധാരണ ഖരയൂറിയയേക്കാൾ ഫലപ്രദവും ഉപയോഗി ക്കാനെളുപ്പവുമാണ് നാനോ യൂറിയ. 675 മെട്രിക് ടൺ ഖരയൂറിയക്ക് തുല്യമാണ് 15000 കുപ്പി യൂറിയ.
ജമ്മുകശ്മീർ ഏറ്റവും ഫലപൂയിഷ്ടമായ കൃഷിയിടങ്ങൾ നിറഞ്ഞതാണ്. ലോകത്തിനേറ്റവും പ്രിയങ്കരമായ ധാന്യങ്ങളും പഴവർഗ്ഗങ്ങളും പൂക്കളും ജമ്മുകശ്മീരിലേതാണ്. ഇന്ത്യക്ക് കോടിക്കണക്കിന് വിദേശനാണ്യമാണ് ഈ മേഖല നേടിത്തരുന്നത്. കൃഷിയുടെ ഉണർവ്വ് കാർഷികമേഖലയേയും കശ്മീരിലെ ജനതയേയും ശക്തിപ്പെടുത്തുമെന്നും മനോജ് സിൻഹ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന നയം ജമ്മുകശ്മീരിലെ എല്ലാ മേഖലയ്ക്കും കരുത്തുപകർന്നെന്നും സിൻഹ പറഞ്ഞു.
https://www.facebook.com/Malayalivartha

























