പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താടിവടിക്കുന്നതിനായി 100 രൂപ മണി ഓര്‍ഡര്‍ അയച്ച് ചായക്കടക്കാരന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താടിവടിക്കുന്നതിനായി 100 രൂപ മണി ഓര്‍ഡര്‍ അയച്ച് ചായക്കടക്കാരന്‍. മണി ഓര്‍ഡറിനൊപ്പം ഒരു കുറിപ്പും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ബരാതിയില്‍ ചായക്കട നടത്തുന്ന അനില്‍ മോറെയാണ് നരേന്ദ്രമോദിയ്ക്ക് മണിയോര്ഡറും കുറിപ്പും അയച്ചത്
ലോക്ഡൗണ്‍ മൂലം അസംഘടിത മേഖല നേരിടുന്ന പ്രതിസന്ധികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായാണ് അനില്‍ മോറെ വ്യത്യസ്തമായ രീതി സ്വീകരിച്ചത്
അദ്ദേഹത്തിന്റെ കുറിപ്പ് ഇപ്രകാരമാണ്......
‘പ്രധാനമന്ത്രി മോദി താടി വളര്‍ത്തി. അദ്ദേഹം എന്തെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് തൊഴിലവസരങ്ങളായിരിക്കണം. ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് ത്വരിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയും നിലവിലുള്ള മെഡിക്കല്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യണം.
കഴിഞ്ഞ രണ്ട് ലോക്ക്ഡൗണ്‍ ദുരിതങ്ങളില്‍ നിന്ന് ആളുകള്‍ മുക്തരാണെന്ന് പ്രധാനമന്ത്രി ഉറപ്പുവരുത്തണം. നമ്മുടെ പ്രധാനമന്ത്രിയോട് എനിക്ക് അങ്ങേയറ്റം ബഹുമാനവുമുണ്ട്. എന്റെ സമ്പാദ്യത്തില്‍ നിന്നും 100 രൂപ അദ്ദേഹത്തിന്റെ താടിവടിക്കുന്നതിനായി അയക്കുന്നത് പ്രധാനമന്ത്രിയെ വേദനിപ്പിക്കുവാനല്ല, മറിച്ച് മഹാമാരിമൂലം പാവപ്പെട്ടവരുടെ വളര്‍ന്നുവരുന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്ന ഒരു മാര്‍ഗം മാത്രമാണിത്’.""
അദ്ദേഹം തന്റെ കുറിപ്പില്‍ പറഞ്ഞു.ഇന്ദാപൂര്‍ റോഡിലെ ഒരു സ്വകാര്യ ആശുപത്രിയുടെ എതിര്‍വശത്തായാണ് അനില്‍ മോറെ തന്റെ ചെറിയ ചായക്കട നടത്തുന്നത്.
https://www.facebook.com/Malayalivartha

























