കോൺഗ്രസിനെ ഞെട്ടിച്ച് ജിതിൻ പ്രസാദ: കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹി ബിജെപി ആസ്ഥാനത്തെത്തി ബിജെപിയിൽ ചേർന്നു

കോൺഗ്രസിന് ഇരുട്ടടി നൽകി മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജിതിൻ പ്രസാദ..... നിലവിളിച്ച് രാഹുൽഗാന്ധിയും സോണിയാഗാന്ധിയും...... കോൺഗ്രസിനെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് ബിജെപിയിൽ ചേർന്നിരിക്കുകയാണ് അദ്ദേഹം. കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹി ബിജെപി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. തനിക്ക് ബിജെപിയിൽ അവസരം നൽകിയതിൽ നന്ദിയെന്ന് അദ്ദേഹം പാർട്ടി പ്രവേശനത്തിന് ശേഷം പറയുകയുണ്ടായി.
47കാരനായ ജിതിൻ പ്രസാദ രാഹുലിന്റെ ഏറ്റവും അടുത്തയാളായാണ് അറിയപ്പെടുന്നത്. ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജിതിൻ പ്രസാദയുടെ ബിജെപി പ്രവേശനം കോൺഗ്രസിന് വലിയ തിരിച്ചടിയാണ് തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല. ഉത്തർപ്രദേശിലെ ധൗറയിൽ നിന്നാണ് ഇദ്ദേഹം ലോക്‌സഭയിലെത്തിയത്.
കോൺഗ്രസിൽ മതിയായ പരിഗണന ലഭിക്കാത്തതിൽ ജിതിൻ പരസ്യമായി അതൃപ്തി രേഖപ്പെടുത്തുന്ന സാഹചര്യം വരെ ഉണ്ടായി. അതിനിടെ ബംഗാൾ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ചുമതല ഇദ്ദേഹത്തിന് ഹൈക്കമാന്റ് നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ ഇടത് കോൺഗ്രസ് സഖ്യം ദയനീയമായി പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം രാഹുലിന്റെ വിശ്വസ്തനായ ജ്യോതിരാദിത്യസിന്ധ്യയും കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയിരുന്നു. പിന്നാലെ ഇദ്ദേഹത്തിന്റെ വരവും കൂടെ കോൺഗ്രസിന് വൻ തിരിച്ചടിയായിരിക്കുകയാണ്. അതേസമയംഇന്ത്യയുടെ വാക്‌സിനിൽ വിശ്വാസമില്ലാത്ത ഏക കുടുംബം എന്നാ ആക്ഷേപവുമായി സോണിയയ്ക്കും രാഹുലിനുമെതിരെ പ്രഹ്ലാദ് ജോഷി രംഗത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha

























