മുംബൈയില്‍ കനത്ത മഴ.... പലയിടത്തും വെള്ളം കയറിയതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ചൊവ്വാഴ്ച രാത്രി മുതല്‍ പെയ്ത കനത്ത മഴയില്‍ മുംബൈയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ കനത്തുതന്നെ പെയ്യുന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ഐ.എം.ഡി. റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറി തടസം നേരിട്ടതിനാല്‍ നിരവധി പ്രാദേശിക ട്രെയിനുകള്‍ റദ്ദാക്കി. നിരവധി യാത്രക്കാര്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ കുടുങ്ങുകയും ചെയ്തു. കുര്‍ളയില്‍ പല സ്ഥലങ്ങളിലും വെള്ളം കയറി. മിഥി നദി കര കവിഞ്ഞൊഴുകിയത് കൂടുതല്‍ ദുരിതമുണ്ടാക്കിയിരിക്കുകയാണ്. പന്‍വേല്‍ മേഖലയില്‍ പല സ്ഥലങ്ങളിലും ഒരാള്‍പൊക്കത്തില്‍ വെള്ളം കയറി. നിരവധി റോഡുകള്‍ വെള്ളത്തിനടിയിലായി. പല സ്ഥലങ്ങളിലും റോഡ് ഗതാഗതം പൂര്‍ണമായി നിലച്ചു.
https://www.facebook.com/Malayalivartha

























