യുദ്ധ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളിലെ പൈലറ്റുമാരാകാനൊരുങ്ങി രണ്ട് വനിതാ സൈനികര്‍....

ഇന്ത്യന്‍ കരസേനയുടെ ചരിത്രത്തില്‍ ആദ്യമായി, യുദ്ധ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളിലെ പൈലറ്റുമാരാകാന്‍ രണ്ട് വനിതാ സൈനികരെ തിരഞ്ഞെടുത്തു.
കരസേനയുടെ നാസിക്കിലെ (മഹാരാഷ്ട്ര) പ്രീമിയര്‍ കോംബാറ്റ് ആര്‍മി ഏവിയേഷന്‍ ട്രെയിനിംഗ് സ്‌കൂളിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കുക. 2022 ജൂലൈയോടെ പരിശീലനം പൂര്‍ത്തിയാക്കി ഇവര്‍ ഹെലികോപ്റ്റര്‍ പറത്തും.
കരസേനയുടെ വ്യോമ വിഭാഗത്തില്‍ വനിതകളെ നിയമിക്കാനുള്ള ശുപാര്‍ശ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെ അംഗീകരിച്ചതിനെ തുടര്‍ന്നാണിത്.
പതിനഞ്ച് വനിതാ ഓഫീസര്‍മാണ് കരസേനയുടെ വ്യോമ വിഭാഗത്തില്‍ ചേര്‍ന്നത്. പൈലറ്റ് അഭിരുചി പരീക്ഷയ്ക്കും വൈദ്യ പരിശോധനയ്ക്കും ശേഷം രണ്ട് പേരെ മാത്രമാണ് പൈലറ്റ് പരിശീലനത്തിന് തെരഞ്ഞെടുത്തത്.
വ്യോമസേനയുടെയും നാവികസേനയുടെയും വനിതാ ഓഫീസര്‍മാര്‍ ഹെലികോപ്റ്ററുകള്‍ പറത്താറുണ്ട്. കരസേനയുടെ വ്യോമവിഭാഗത്തില്‍ പുരുഷന്മാര്‍ മാത്രമാണ് പൈലറ്റുമാരായുള്ളത്.
കര, വ്യോമ, നാവിക സേനകളിലായി 9,118 വനിതാ ഉദ്യോഗസ്ഥരാണ് ഉള്ളത്.
"
https://www.facebook.com/Malayalivartha

























