രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്തി കുറയുന്നു; അഞ്ച് വയസിന് താഴെയുളള കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കേണ്ട! മൂന്നാം തരംഗമുണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ക്കിടയില്‍ സുപ്രധാന മാര്‍ഗനിര്‍ദേശം ഇറക്കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്തി കുറഞ്ഞുവരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുകയാണ്. മൂന്നാം തരംഗമുണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ക്കിടയില്‍ സുപ്രധാന മാര്‍ഗനിര്‍ദേശം ഇറക്കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്.
രാജ്യത്ത് അഞ്ച് വയസിന് താഴെയുളള കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കേണ്ടെന്ന് ആണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് വ്യക്തമാക്കുന്നത്. പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് റെംഡിസിവര്‍ നല്‍കരുതെന്നും ഡിജിഎച്ച്‌എസ് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
അതോടൊപ്പം തന്നെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ഇന്നലെയും ഒരുലക്ഷത്തില്‍ താഴെയാണ് വൈറസ് ബാധിതരുടെ എണ്ണം എന്നത്. ഇതുവരെ 29,089,069 പേര്‍ക്ക് രോഗബാധയുണ്ടയാതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ 353523 പേരാണ് മരിച്ചത്. ഇന്നലെയാണ് രാജ്യത്ത് കോവിഡ് മരണങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിനവര്‍ധന രേഖപ്പെടുത്തിയത്. ആറായിരത്തിലധികം പേരാണ് മരിച്ചത്.
അതേസമയം, കേരളത്തിൽ 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂര്‍ 1447, ആലപ്പുഴ 1280, കോഴിക്കോട് 1240, കോട്ടയം 645, കണ്ണൂര്‍ 619, പത്തനംതിട്ട 545, കാസര്‍ഗോഡ് 533, ഇടുക്കി 451, വയനാട് 310 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,022 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,08,03,168 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (117), സൗത്ത് ആഫ്രിക്ക (10), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 128 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 126 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























