സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തും... ലോക്ക്ഡൗൺ ആയതിനാൽ കൃത്യമായി ജോലിയുമില്ല, ഒടുവിൽ സുഹൃത്തുക്കളിൽ നിന്നും പണം കടംവാങ്ങി, തിരികെ നല്കാൻ ഇല്ലാത്തതിനാൽ ഭാര്യയെ ബലാത്സംഘം ചെയ്യാനായി വിട്ടുകൊടുത്തു, മരുന്നു നല്‍കി ബോധരഹിതയാക്കിയ ശേഷം ക്രൂര പീഡനം...

തമിഴ്നാട്ടിൽ കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാത്തതിനെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്ക് ബലാത്സംഗം ചെയ്യാൻ വിട്ടുകൊടുത്തതായി കേസ്.
ദാരുണമായ സംഭവം ഗൂഡല്ലൂരിലാണ് നടന്നത്. യുവതിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത രണ്ട് പേരെയും യുവതിയുടെ ഭര്‍ത്താവിനെയും പോലീസ് പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്തു.
പ്രതിയായ എൽആര്‍ പാളയം സ്വദേശിയും ഇരയായ 21കാരിയും തമ്മിലുള്ള വിവാഹം 2018ലായിരുന്നു നടന്നത്. മദ്യപാനിയായ ഭര്‍ത്താവിന് കൊവിഡ് 19 ലോക്ക്ഡൗൺ തുടങ്ങിയതിനു ശേഷം കൃത്യമായി ജോലി ഇല്ലായിരുന്നു എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ദമ്പതികള്‍ക്ക് രണ്ട് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്.
കൈയ്യിൽ പണമില്ലാതെ വന്നതോടെ സുന്ദരമൂര്‍ത്തി (25), മണികണ്ഠൻ (26) എന്നീ രണ്ട് സുഹൃത്തുക്കളിൽ നിന്നായി ഇയാള്‍ പലപ്പോഴായി പണം വാങ്ങുകയായിരുന്നു.
എന്നാൽ തിരിച്ചു കൊടുക്കാൻ പണമില്ലാതെ വന്നതോടെ ഇയാള്‍ ഭാര്യയെ പീഡിപ്പിക്കാനായി വിട്ടുനൽകുകയായിരുന്നുവെന്നാണ് പ്രമുഖ മാധ്യമങ്ങളിലെ റിപ്പോർട്ടുകളിൽ പറയുന്നത്.
യുവതിയ്ക്ക് മരുന്നു നല്‍കി ബോധരഹിതയാക്കിയ ശേഷമാണ് പീഡനം നടന്നതെന്നാണ് പോലീസ് പറയുന്നത്. വിറ്റാമിൻ ഗുളിക എന്ന പേരിൽ ഭര്‍ത്താവ് യുവതിയ്ക്ക് ഒരു ഗുളികനൽകി.
ഇതേത്തുടര്‍ന്ന് ബോധം നശിച്ച യുവതിയുമായി ലൈംഗികബന്ധത്തിൽ ഏര്‍പ്പെടാൻ യുവാവ് കേസിലെ പ്രതിയും സുഹൃത്തുമായ സുന്ദരമൂര്‍ത്തിയെ വീട്ടിലേക്ക് വിളിക്കുകയും ചെയ്തു. എന്നാൽ ബോധം വീണ്ടെടുത്ത യുവതി താൻ പീഡിപ്പിക്കപ്പെട്ടതായി മനസ്സിലാക്കി എടുക്കുകയായിരുന്നു.
പിന്നീട് മറ്റൊരു സന്ദര്‍ഭത്തിലും യുവതി പീഡനത്തിനിരയായി. സുഹൃത്തായ മണികണ്ഠനൊപ്പം യുവതിയുടെ ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ചു വീട്ടിലെത്തിയിരുന്നു.
ഉറങ്ങിക്കിടക്കുന്ന ഭാര്യയെ ബലാത്സംഗം ചെയ്യാൻ ഇയാളെ ഭര്‍ത്താവ് അനുവദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാൽ യുവതി ഞെട്ടിയെഴുന്നേറ്റതോടെ മണികണ്ഠൻ ഓടിരക്ഷപെട്ടു. യുവതി ഭര്‍ത്താവിനെ വടി എടുത്ത് ആക്രമിച്ചായിരുന്നു രക്ഷപെട്ടത്.
അതേസമയം, സംഭവത്തിനു ശേഷം രണ്ട് വയസ്സുള്ള മകനുമായി യുവതി മാതാപിതാക്കളുടെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. എന്നാൽ ഭര്‍ത്താവ് നിരന്തം വീട്ടിലെത്തുകയും യുവതിയോടു സുഹൃത്തുക്കളുമായി സഹകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തുകൊണ്ടിരുന്നു.
ഇതേത്തുടര്‍ന്ന് യുവതി പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുകയും. ഭര്‍ത്താവിൻ്റെയും സുഹൃത്തായ രണ്ട് പേരുടെയും പേരിൽ പരാതിയും നൽകി. ഇവര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























