ജയിലില്‍ മള്‍ട്ടി വൈറ്റമിന്‍, പ്രോട്ടീന്‍ ഭക്ഷണം നല്‍കണമെന്ന് സുശീല്‍ കുമാര്‍; അപേക്ഷ തള്ളി കോടതി, ജയിലില്‍ പ്രത്യേക ഭക്ഷണവും സപ്ലിമെന്റ്‌സും വേണമെന്നത് പ്രതിയുടെ അല്ലെങ്കില്‍ അപേക്ഷന്റെ ആഗ്രഹവും താല്‍പര്യവുമാണ്, അത്യാവശ്യ കാര്യമല്ല

ഗുസ്തി താരമായതിനാല്‍ കരിയര്‍ തുടരാന്‍ ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള പ്രത്യേക ഭക്ഷണങ്ങള്‍ ജയിലില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സുശീല്‍ കുമാറിന്റെ അപേക്ഷ തള്ളി കോടതി. ജയിലില്‍ പ്രത്യേക ഭക്ഷണവും സപ്ലിമെന്റ്‌സും വേണമെന്നത് പ്രതിയുടെ അല്ലെങ്കില്‍ അപേക്ഷന്റെ ആഗ്രഹവും താല്‍പര്യവുമാണ്, അത്യാവശ്യ കാര്യമല്ല -കോടതി ചൂണ്ടിക്കാട്ടി .
23കാരനായ ഗുസ്തി താരത്തെ മര്‍ദിച്ച് കൊന്നതിന് ജയിലില്‍ കഴിയുന്ന സുശില്‍ കുമാറിന്റെ അപേക്ഷ ഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സത്വീര്‍ സിങ് ലംബയാണ് തള്ളിയത്. പ്രത്യേകം തയാറാക്കിയ ഭക്ഷണത്തിന് പുറമെ പ്രോട്ടീന്‍, ഒമേഗ-3 ക്യാപ്‌സൂളുകള്‍, മള്‍ട്ടി വൈറ്റമിന്‍ ജി.എന്‍.സി തുടങ്ങിയവയുടെ പട്ടികയാണ് സുശീലിന്റെ അഭിഭാഷകന്‍ അപേക്ഷയില്‍ നല്‍കിയിരുന്നത്.
അതേസമയം പങ്കെടുക്കാനുള്ള ഏതെങ്കിലും മത്സരത്തെക്കുറിച്ചോ, യോഗ്യത നേടിയതിനെക്കുറിച്ചോ അപേക്ഷയില്‍ പരാമാര്‍ശിച്ചിട്ടില്ലെന്ന് അപേക്ഷ തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു . ഗുസ്തി താരം സാഗര്‍ റാണയുടെ കൊലപാതകക്കേസില്‍ മേയ് 22നാണ് സുശീല്‍ കുമാര്‍ അറസ്റ്റിലായത്. കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍ , ഗൂഢാലോചന കുറ്റങ്ങളാണ് പ്രതിയുടെ മേല്‍ ചുമത്തപ്പെട്ടത് .
https://www.facebook.com/Malayalivartha

























