പ്രധാനമന്ത്രിക്ക് 100 രൂപ മണിയോര്‍ഡര്‍ അയച്ച് ചായക്കടക്കാരന്‍: കൂട്ടത്തില്‍ ആ അഭ്യര്‍ത്ഥനയും: വേറിട്ട പ്രതിഷേധത്തില്‍ അമ്പരന്ന് രാജ്യം

പ്രധാനമന്ത്രിക്ക് ഞാന്‍ 100രൂപ അയച്ചുതരാം വേഗത്തില്‍ ഷേവ് ചെയ്യു. രാജ്യത്തെ ഞെട്ടിച്ച് ചായക്കടക്കാരന്റെ ആ കത്ത്. അമ്പരന്ന് പ്രധാനമന്ത്രി.
ലോക്ഡൗണില്‍ രാജ്യത്തെ അസംഘടിത മേഖല തകര്‍ന്നടിഞ്ഞു.ഇതില്‍ പ്രതിഷേധം അറിയിക്കാന്‍ ബാരമതിയിലുള്ള ചായക്കടക്കാരന്‍ കണ്ടെത്തിയത് വേറിട്ട മാര്‍ഗമാണ് . പ്രധാനമന്ത്രിക്കൊരു കത്ത് അയക്കുകയായിരുന്നു. മാത്രമല്ല കൂടെ മണിയോര്‍ഡറായി നൂറുരൂപയും അയക്കുകയുണ്ടായി.
മഹാരാഷ്ട്ര ബാരമതിയില്‍ ചായക്കടനടത്തുന്ന അനില്‍ മോറെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മണിയോര്‍ഡറായി നൂറുരൂപ അയച്ചത്. ആ കത്തില്‍ എഴുതിയിരുന്നത് താടി വടിക്കണമെന്ന അഭ്യര്‍ഥനയായിരുന്നു .
'പ്രധാനമന്ത്രി മോദിയുടെ താടി വളരെയധികം വളര്‍ന്നിരിക്കുന്നു. രാജ്യത്ത് തൊഴിലവസരങ്ങള്‍ കുറഞ്ഞിരിക്കുന്നു. അദ്ദേഹം എന്തെങ്കിലും വളര്‍ത്താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് തൊഴില്‍ അവസരമാകണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് പണത്തോടൊപ്പം കത്തയച്ചത് എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് വക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തണം. കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കണം. ലോക്ഡൗണില്‍ പ്രതിസന്ധിനേരിടുന്ന കുടുംബങ്ങള്‍ക്ക് 30,000 രൂപ സഹായമായി നല്‍കണം' എന്നീ ആവശ്യങ്ങളും മോറെ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി പദവിയോട് തനിക്ക് അങ്ങേയറ്റം ബഹുമാനമാണെന്നും പ്രധാനമന്ത്രിയെ വിഷമിപ്പിക്കാനോ അവഹേളിക്കാനോ തനിക്ക് ഉദ്ദേശമില്ലെന്നും കത്തില്‍ എടുത്തുപറയുന്നുണ്ട്.
പക്ഷേ പകര്‍ച്ചവ്യാധിയില്‍ പ്രതിസന്ധിയിലായിരിക്കുന്ന ജനങ്ങളിലേക്ക് അങ്ങയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായാണ് ഇങ്ങനെയൊരു കാര്യം ചെയ്യുന്നതെന്നും മോറ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും ഈ കത്തും അത് എഴുതിയ വ്യക്തിയും ഉള്‍പ്പെടുത്തിയിട്ടുള്ള കാര്യങ്ങളുമെല്ലാം വളരെയധികം അമ്പരപ്പ് ഉളവാക്കുന്നതാണ്.
നേരത്തെ പ്രധാനമന്ത്രിയുടെ താടിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha

























