പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുത്; അത് ബലാത്സംഗങ്ങള്‍ക്ക് കാരണമാവുമെന്ന് യു.പി വനിത കമ്മീഷൻ അംഗം; ഈ പ്രസ്താവനയെ എതിർത്ത് വനിത കമീഷന്‍ ഉപാധ്യക്ഷ അഞ്ജു ചൗധരി രംഗത്തെത്തി

പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ച് വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് വനിത കമ്മീഷന്‍ അംഗം. പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നത് ബലാത്സംഗത്തിന് കാരണമാവുമെന്നാണ് വിവാദ പരാമാര്‍ശം. യു.പി വനിത കമ്മീഷന്‍ അംഗമായ മീനാകുമാരിയുടേതാണ് പ്രസ്താവന.
കഴിഞ്ഞ ദിവസം അലിഗഢില്‍ നടന്ന വനിത കമ്മീഷന്റെ പരാതി പരിഹാര അദാലത്തിനിടെയായിരുന്നു അംഗത്തിന്റെ പ്രസ്താവന. രക്ഷിതാക്കള്‍ പ്രത്യേകിച്ച് അമ്മമാര്‍ പെണ്‍കുട്ടികളെ നിരീക്ഷിക്കണം. അവരുടെ നിരീക്ഷത്തില്‍ ഉദാസീനതയുണ്ടാവുമ്പോഴാണ് പെണ്‍കുട്ടികള്‍ക്ക് നേരെ അക്രമം നടക്കുന്നതെന്നും അവര്‍ പറഞ്ഞു.
പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി കുമാരി തന്നെ പിന്നീട് രംഗത്തെത്തി. ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് അറിയില്ല. അവര്‍ ഫോണ്‍ ഉപയോഗിച്ച് ആണ്‍ സുഹൃത്തുക്കളെ ഉണ്ടാക്കി അവരോടൊപ്പം ഓടി പോവുന്നു.
സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് അശ്ലീല വിഡിയോകളും പെണ്‍കുട്ടികള്‍ കാണുന്നുണ്ട്. പ്രതിദിനം 20ഓളം സ്ത്രീകള്‍ തന്റെ അടുത്ത് പരാതിയുമായി എത്താറുണ്ട്. ഇതിൽ ആറ് പരാതികളിലേയെങ്കിലും വില്ലന്‍ മൊബൈല്‍ ഫോണാണ്. ഇതില്‍ പല പെണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിനും ഇരയാകാറുണ്ടെന്ന് അവര്‍ പറഞ്ഞു.
അതേസമയം, മീനാകുമാരിയുടെ പ്രസ്താവനയെ തള്ളി വനിത കമ്മീഷന്‍ ഉപാധ്യക്ഷ അഞ്ജു ചൗധരി രംഗത്തെത്തി. പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്ന് പറയുന്നതിന് പകരം അവരെ ബോധവല്‍ക്കരിക്കുകയാണ് വേണ്ടെതെന്നും ചൗധരി പറഞ്ഞു.
https://www.facebook.com/Malayalivartha

























