ഈ ഗ്രാമത്തില്‍ വാക്സിന് സ്വീകരിക്കുന്നവര്‍ക്ക് സൗജന്യ അരി വിതരണം; ലക്ഷ്യം പ്രദേശവാസികള്‍ക്കിടയില്‍ വാക്സിനേഷനുമായി ബന്ധപ്പെട്ട് പരക്കുന്ന തെറ്റിദ്ധാരണകള്‍ ഒഴിവാക്കാൻ

വാക്സിനേഷന് പ്രോത്സാഹിപ്പിക്കാന്‍ അരുണാചല്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ സൗജന്യ അരി വിതരണം. വാക്സിന് സ്വീകരിക്കുന്ന 45 വയസിന് മുകളിലുള്ളവര്‍ക്ക് 20 കിലോ വരെ അരിയാണ് സൗജന്യമായി അധികൃതര്‍ പ്രഖ്യാപിച്ചത്.
പ്രദേശവാസികള്‍ക്കിടയില്‍ വാക്സിനേഷനുമായി ബന്ധപ്പെട്ട് പരക്കുന്ന തെറ്റിദ്ധാരണകള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. അതെ സമയം ഗ്രാമത്തില്‍ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചതോടെ 80ഓളം പേര്‍ കഴിഞ്ഞദിവസം കാല്‍നടയായെത്തി വാക്സിന് സ്വീകരിച്ചതായി അധികൃതര്‍ പറയുന്നു.
45 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന് സ്വീകരിച്ചാല്‍ സൗജന്യമായി അരി ലഭിക്കുക. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെയായിരുന്നു ഓഫര്‍. എന്നാല്‍ ഇനിയും അരിവിതരണം തുടരുമെന്നും അധികൃതര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























