ചരിത്രപരമായ തീരുമാനവുമായി ഇന്ത്യ: യുദ്ധമുഖത്തേക്ക് രണ്ടു പെൺകുട്ടികൾ: തലയുയർത്താൻ ഇന്ത്യൻ ആർമി, വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യ! പെൺ ശക്തി ഇനി ലോകം അറിയും.... ശത്രുരാജ്യങ്ങൾക്ക് കിടുകിടുപ്പ്....

ഇന്ത്യന്‍ ആര്‍മിയിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരെ യുദ്ധ പൈലറ്റുകള്‍ക്കുള്ള പരിശീലനത്തിനായി തെരഞ്ഞെടുത്തു കൊണ്ടുള്ള തീരുമാനം പുറത്ത് വന്നിരിക്കുകയാണ്. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ആര്‍മി ഏവിയേഷന്‍ ട്രെയിനിംഗ് സ്കൂളില്‍ എന്ന മണി രണ്ടു പെൺ പടകൾ യുദ്ധ മുഖത്തെക്ക് എത്തുന്നത്. ഹെലികോപ്റ്റര്‍ പൈലറ്റുമാരായാണ് ഇരുവര്‍ക്കും പരിശീലനം നല്‍കുന്നത്. തിങ്കാളാഴ്ച്ച മുതല്‍ ആരംഭിക്കുന്ന പരിശീലന ബാച്ചില്‍ രണ്ട് വനിതകള്‍ ഉള്‍പ്പടെ 47 പേർ അടങ്ങിയിട്ടുണ്ട്. ഇത് ആദ്യമായാണ് ആര്‍മിയിലെ യുദ്ധ പൈലറ്റുമാരായി വനിതകള്‍ക്ക് പരിശീലനം നല്‍കുന്നത് എന്ന കാര്യം അതീവ ശ്രദ്ധേയമാണ്. 2022 ഓടെ പരിശീലനം പൂര്‍ത്തിയാക്കുന്ന ഇവര്‍ മുന്‍ നിര പോരാളികളായുള്ള ഫ്ലയിംഗ് ഡ്യൂട്ടികളില്‍ ഉണ്ടാകും.
15 വനിതാ സൈനിക ഉദ്യോഗസ്ഥരാണ് ആര്‍മി ഏവിയേഷന്റെ ഭാഗമാകാന്‍ മുന്നോട്ട് വന്നത്. ഇതില്‍ നിന്നും പൈലറ്റ് ആപ്റ്റിറ്റ്യൂഡ് ബാറ്ററി ടെസ്റ്റ്, മെഡിക്കല്‍ ടെസ്റ്റ് എന്നിവ വിജയകരമായി പൂര്‍ത്തിയാക്കിയ രണ്ട് പേരെയാണ് പരിശീലനത്തിനായി തെരഞ്ഞെടുത്തത്. ഇതു വരെ മുന്‍നിര ഫ്ലയിംഗ് ഡ്യൂട്ടികള്‍ക്കായി പുരുഷ പൈലറ്റുമാരെ മാത്രമാണ് നിയോഗിച്ചിരുന്നത്.എന്നാൽ ആ തീരുമാനത്തെ തിരുത്തി കുറിച്ചിരിക്കുകയാണ് ഇന്ത്യ. ഏവിയേഷന്‍ ക്രോപിലെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് മറ്റ് ചുമതലകളാണ് നല്‍കി വന്നിരുന്നത്. ആര്‍മിയിലെ വ്യോമയാന വിഭാഗത്തില്‍ വനിതാ ഉദ്യോഗസ്ഥരെയും ഭാഗമാക്കാനുള്ള നിര്‍ദേശത്തിന് ആര്‍മി ചീഫ് ജനറല്‍ മനോജ് മുകുന്ദ് നരവനെ അനുമതി നല്‍കിയിരുന്നു.തൊട്ടുപിന്നാലെ വനിതാ ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കി തുടങ്ങി.
1986 ലാണ് ആര്‍മി ഏവിയേഷന്‍ കോര്‍പ്സ് സ്ഥാപിച്ചത്. നിലവില്‍ ചേതക്ക്, ചീറ്റ,ലാന്‍സര്‍, അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററായ ദ്രുവ്, എഎല്‍എച്ച് ആയുധ സാങ്കേതിക വിദ്യയുള്ള വിമാനങ്ങള്‍ എന്നിവ ആര്‍മി ഏവിയേഷന്‍ ക്രോപ്പിന്റെ ഭാഗമായിട്ടാണ് ഉള്ളത്. സൈന്യത്തെ പല മേഖലകളിലായി വ്യനിസിക്കുന്നതിന് ആര്‍മി ഏവിയേഷന്‍ കോര്‍പ്സ് സഹായിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. സിയാച്ചില്‍ പോലുള്ള ഉയരമേറിയ സ്ഥലങ്ങളില്‍ സൈനികരെ എത്തിക്കാന്‍ ഏവിയേഷന്‍ കോര്‍പ്സിനെയാണ് പ്രയോജനപ്പെടുത്തുന്നത്.
ഇന്ത്യന്‍ സായുധ സേനയുടെ ഭാഗമായ കോര്‍പസ് ഓഫ് മിലിട്ടറി പൊലീസില്‍ കഴിഞ്ഞ മാസം 83 വനിതാ സൈനികര്‍ ഭാഗമായിരുന്നു. ബംഗ്ലൂരുവിലെ സിഎംപി സെന്റർ ആന്‍ഡ് സ്കൂളിലായിരുന്നു ഇവരുടെ അറ്റസ്റ്റേഷന്‍ പരേഡ്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഏതാണ്ട് ഏകദേശം 9,118 വനിതകളാണ് ഇന്ത്യന്‍ ആര്‍മി, നേവി, വ്യോമസേന എന്നിവയുടെ ഭാഗമായിട്ടുള്ളത്. മെഡിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഉദ്യോഗസ്ഥരെ കണക്കാക്കാതെയുള്ള എണ്ണമാണിത്. ഇവരില്‍ ഏതാണ്ട് 6807 പേര്‍ ആര്‍മിയിലും , 1607 പേര്‍ എയര്‍ ഫോഴ്സിലും, 704 പേര്‍ നേവിയിലുമാണുള്ളത്.
2015 ലാണ് ഇന്ത്യന്‍ എയര്‍ ഫോഴസ് ഫൈറ്റര്‍ വിമാനങ്ങളില്‍ ആദ്യമായി വനിതാ പൈലറ്റിനെ ഉള്‍പ്പെടുത്തിയത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം ആദ്യം യുദ്ധകപ്പലില്‍ നാല് വനിതാ ഉദ്യോഗസ്ഥരെ നാവിക സേന വ്യനിസിച്ചിരുന്നു. സായുധ സേനയില്‍ വനിതകള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കുന്നത് കാണുന്നതില്‍ സന്തോഷം ഉണ്ടെന്നും കൂടുതല്‍ വനിതകള്‍ സൈനിക മേഖലയിലേക്ക് കടന്ന് വരാന്‍ ഇത് സഹായിക്കുമെന്നും മുന്‍ ലഫ്റ്റന്റ് കമാന്‍ഡറായ രാജേശ്വരി കോറി പറഞ്ഞു. എന്തായാലും ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ് ഇന്ത്യ. ഈ തീരുമാനം വളരെയധികം ശ്രദ്ധേയമാവുകയാണ്. പെൺ കരുത്ത് ഇനി യുദ്ധമുഖത്തു കാണാം.
https://www.facebook.com/Malayalivartha

























