ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തിപ്രാപിക്കുന്നു... കര്‍ഷകര്‍ വീണ്ടും ഡല്‍ഹിയിലേക്ക് എത്തുമെന്ന് സൂചന, അതിര്‍ത്തികളില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു

ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തിപ്രാപിക്കുന്നു... കര്‍ഷകര്‍ വീണ്ടും ഡല്‍ഹിയിലേക്ക് എത്തുമെന്ന സൂചന, അതിര്‍ത്തികളില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെയും വിവാദ കര്‍ഷക നിയമങ്ങള്‍ക്കെതിരെയും ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തിപ്രാപിക്കും. വിളവെടുപ്പ് കാലം കഴിഞ്ഞതോടെ കൂടുതല്‍ കര്‍ഷകര്‍ വീണ്ടും ഡല്‍ഹിയിലേക്ക് എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ഡല്‍ഹിയില്‍ കോവിഡ് വ്യാപന തോത് കുറയുകയും ലോക്ക്ഡൗണ്‍ പിന്‍വലിക്കുകയും ചെയ്തതോടെ കര്‍ഷകര്‍ എളുപ്പത്തില്‍ ഡല്‍ഹിയിലേക്ക് നീങ്ങാം. അരലക്ഷത്തോളം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആയിരത്തോളം കര്‍ഷകര്‍ ഇപ്പോഴും ഡല്‍ഹി അതിര്‍ത്തികളില്‍ തുടരുകയാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തലസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ ഡല്‍ഹി പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു.
ഹരിയാന, ഉത്തര്‍പ്രദേശ് അതിര്‍ത്തികളിലെ മുഴുവന്‍ പാതകളിലും ഡല്‍ഹി പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.
ഇപ്പോള്‍ സിംഘു, ടിക്രി, ഗാസിയാബാദ് എന്നിവിടങ്ങളില്‍ സമരം തുടരുകയാണെന്നും മറ്റ് സമരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു. അതേസമയം ഹരിയാനയിലെ പാനി ടോള്‍ പ്ലാസയില്‍നിന്നും സിംഘുവിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവരുടെ ബാനറുകളില്‍ ഡല്‍ഹിയിലേക്കുള്ള മാര്‍ച്ചാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha

























