കടം വാങ്ങിയ പണം തിരികെ നല്‍കിയിട്ടും വീടിന്റെ ആധാരം നിർമാതാവ് തിരിച്ചു നല്‍കുന്നില്ല; പരാതിയുമായി നടന്‍ വിശാല്‍! കേസെടുത്ത് ടി നഗര്‍ പൊലീസ്

കടം വാങ്ങിയ പണം തിരിച്ചു നല്‍കിയിട്ടും തന്റെ വീടിന്റെ ആധാരം നിർമാതാവ് തിരികെ നല്‍കുന്നില്ലെന്ന പരാതിയുമായി തമിഴ് നടന്‍ വിശാല്‍. സംഭവത്തില്‍ നിർമാതാവ് ആര്‍ ബി ചൗധരിക്കെതിരെ താരം പൊലീസില്‍ പരാതി നല്‍കി. വിശ്വാസ വഞ്ചന കാണിച്ചുവെന്നാരോപിച്ചാണ് കേസ്.
വിശാലിന്റെ ഉടമസ്ഥതയിലുള്ള വിശാല്‍ ഫിലിം ഫാക്ടറി സിനിമ നിർമിക്കാനായി ആര്‍ ബി ചൗധരിയില്‍ നിന്ന് പണം വാങ്ങിയിരുന്നു. ഇരുമ്പ് തിരൈ എന്ന സിനിമയുടെ നിര്‍മാണത്തിനായാണ് കടം വാങ്ങിയത്. ഇതിന് സ്വന്തം വീടായിരുന്നു താരം ഈടായി നല്‍കിയത്.
എന്നാല്‍, പണം തിരികെ നല്‍കിയിട്ടും വീടിന്റെ ആധാരവും രേഖകളും തിരികെ നല്‍കുന്നില്ലെന്നാണ് വിശാലിന്റെ പരാതി.രേഖകള്‍ തിരികെ ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറുകയും അവ കാണാനില്ലെന്നാണ് ചൗധരി പറഞ്ഞതെന്നും വിശാല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നടന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്ന് ടി നഗര്‍ പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























