യുവാക്കള്‍ തട്ടിപ്പറിച്ച മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കുന്നതിനിടെ ഓട്ടോറിക്ഷയില്‍ നിന്ന് വീണ യുവതിക്ക് ദാരുണാന്ത്യം; സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

ബൈക്കിലെത്തിയ യുവാക്കള്‍ തട്ടിപ്പറിച്ച മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷയില്‍ നിന്ന് 27കാരിക്ക് ദാരുണാന്ത്യം. മുംബൈ താനെയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മാളിലെ സ്പായില്‍ ജീവനക്കാരിയായ യുവതി ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയില്‍ പോകുന്നതിനിടെയാണ് സംഭവം.
ബൈക്കിലെത്തിയ യുവാക്കള്‍ ഓട്ടോറിക്ഷക്ക് സമീപമെത്തുകയും യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കുകയുമായിരുന്നു. മൊബൈല്‍ ഫോണ്‍ തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി റോഡിലേക്ക് വീണു. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
യുവതിയോടൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിന്‍റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച അല്‍കേഷ് പര്‍വേസ് മോമിന്‍ അന്‍സാരിയെയും 18കാരനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha

























